'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടി, വി.ഡി.സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റോ ജോസഫ്

'പുഴു' ഗെറ്റപ്പില്‍ മമ്മൂട്ടി, വി.ഡി.സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റോ ജോസഫ്

മുടി വെട്ടി താടിയെടുത്ത് പുഴു എന്ന പുതിയ സിനിമക്കുള്ള ഗെറ്റപ്പില്‍ മമ്മൂട്ടി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് നിര്‍മ്മാതാവ് ആന്റോ ജോസഫ് പങ്കുവച്ചിരിക്കുന്നത്. മാതൃഭൂമിയിലെ കെ.ആര്‍ പ്രമോദും മമ്മൂട്ടിയുടെ പുതിയ ലുക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'പുഴു' എന്ന ചിത്രത്തില്‍ മമ്മൂട്ടി പത്തിന് ജോയിന്‍ ചെയ്യും. പാര്‍വതി തിരുവോത്തും ചിത്രത്തിലെ കേന്ദ്രകഥാപാത്രമാണ്.

ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവരുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമ നവാഗതയായ റത്തീനയാണ് സംവിധാനം ചെയ്യുന്നത്. എസ് ജോര്‍ജ്ജ് നിര്‍മ്മാണവും ദുല്‍ഖര്‍ സല്‍മാന്‍ വിതരണവും.

കൊവിഡ് ഒന്നാം തരംഗവും ലോക്ക് ഡൗണും വന്നപ്പോള്‍ മുതല്‍ മമ്മൂട്ടി താടിയും മുടിയും നീട്ടിയിരുന്നു. ഇതേ ഗെറ്റപ്പിലാണ് അമല്‍നീരദ് ചിത്രം ഭീഷ്മപര്‍വത്തില്‍ അഭിനയിച്ചത്.

നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴു എന്ന സിനിമയിലേത് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഷയവും കഥാപാത്രവുമാണെന്ന് മമ്മൂട്ടി.പാര്‍വതിക്കും അങ്ങനെത്തന്നെയാകും അത് അനുഭവപ്പെടുന്നത്. കഥയുടെ സസ്‌പെന്‍സ് ഉള്ളതുകൊണ്ട് ഇതില്‍ കൂടുതല്‍ ഈ ചിത്രത്തെപ്പറ്റി വെളിപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി.

Summary

പുഴു'വിനെക്കുറിച്ച് പാര്‍വതി 'ദ ക്യു' അഭിമുഖത്തില്‍

മറ്റൊരു പ്രൊജക്ടില്‍ അസിസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ഹര്‍ഷദിക്കയെയും ഷറഫു-സുഹാസിനെയും കണ്ടിരുന്നു. ആ സമയത്താണ് പുഴുവിന്റെ തീം കേള്‍ക്കുന്നത്. ആ തീം കേട്ടപ്പോള്‍ ഭാഗമാകണമെന്ന് ചിന്തിച്ചിരുന്നു. മമ്മൂക്ക അത് പോലൊരു കഥാപാത്രം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ തന്നെ ഷോക്ക്ഡ് ആകും. ഉറപ്പായും പുഴു കാണുമ്പേള്‍ നിങ്ങള്‍ക്കത് മനസിലാകും. മമ്മുക്ക ഇതിന് മുമ്പ് ചെയ്യാത്ത ഒരു കഥാപാത്രമാണ്. ഞാന്‍ ചേര്‍ന്നുനീങ്ങുന്ന എല്ലാ തരം രാഷ്ട്രീയത്തെയും ജെന്‍ഡര്‍ പൊളിറ്റിക്‌സിനെയും പിന്തുണക്കുന്ന സിനിമയുമാണ് പുഴു. വളരെ ആകര്‍ഷകമായ കാസ്റ്റിംഗ് കൂടിയാണ്.

Related Stories

No stories found.
The Cue
www.thecue.in