ടൊവിനോ നായകന്‍, സംവിധാനം വിനീത് കുമാര്‍; ഷൈജു ഖാലിദ് ക്യാമറ

ടൊവിനോ നായകന്‍, സംവിധാനം വിനീത് കുമാര്‍; ഷൈജു ഖാലിദ് ക്യാമറ
vineeth kumar directorial with tovino thomas

നടനും സംവിധായകനുമായ വിനീത് കുമാറിന്റെ പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകന്‍. ആഷിക് ഉസ്മാനും സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മാണം. ദര്‍ശന രാജേന്ദ്രനാണ് നായിക. നടന്‍ അര്‍ജുന്‍ ലാല്‍, ഷറഫ്-സുഹാസ് എന്നിവരാണ് തിരക്കഥ. തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകനായി എത്തിയ അര്‍ജുന്‍ ലാല്‍ തിരക്കഥാരംഗത്തേക്ക് പ്രവേശിക്കുന്ന ചിത്രവുമാണിത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സും ഹാപ്പി അവേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ഇടവേളക്ക് ശേഷം കൈകോര്‍ക്കുന്ന ചിത്രവുമാണിത്. ബേസില്‍ ജോസഫ്, അര്‍ജുന്‍ ലാല്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. ബംഗളൂരൂവാണ് പ്രധാന ലൊക്കേഷന്‍. നിര്‍മ്മാതാവ് ആഷിക് ഉസ്മാനാണ് സിനിമ തുടങ്ങുന്ന കാര്യം അറിയിച്ചത്.

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന സിനിമക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണിത്.

Related Stories

No stories found.
The Cue
www.thecue.in