മിഷ്‌കിന്റെ പിസാസ് 2; ആൻഡ്രിയ ജെര്‍മിയ നായിക, വിജയ് സേതുപതി കാമിയോ റോളിൽ; ഫസ്റ്റ് ലുക് പോസ്റ്റർ

മിഷ്‌കിന്റെ പിസാസ് 2; ആൻഡ്രിയ ജെര്‍മിയ നായിക, വിജയ് സേതുപതി കാമിയോ റോളിൽ; ഫസ്റ്റ് ലുക് പോസ്റ്റർ

മിഷ്കിൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം പിസാസിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്. ബാത് ഡബ്ബും സ്ത്രീയുടേതെന്ന് തോന്നിപ്പിക്കുന്ന രണ്ട് കാലുകളും സിഗരറ്റ് പിടിച്ചിരിക്കുന്ന ഒരു കൈയുമാണ് പോസ്റ്ററിൽ കാണുന്നത്. സംവിധായകൻ വെട്രിമാരനാണ് സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ആന്‍ഡ്രിയ ജെര്‍മിയ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ പിസാസ് 2 റിലീസ് ചെയ്യും.

ഒരു സ്കാർഫ് തലയിൽ കെട്ടി നിൽക്കുന്ന ആൻഡ്രിയയുടെ ചിത്രത്തോട് കൂടിയ ക്യാരക്ടർ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. പഴയ കാലത്തോട് സാമ്യം തോന്നുന്ന കളർ ടോണിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നതായി റിപ്പോർട്ട് ഉണ്ട്. പൂർണ, സന്തോഷ് പ്രതാപ്, 'സൈക്കോ' ഫെയിം രാജ്‌കുമാറും, ഷംന കാസിമും, അജ്മൽ അമീറും എന്നിവരും ചിത്രത്തിലുണ്ട്.

റോക്‌ഫോർട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ടി മുരുഗാനന്തമാണ്‌ നിർമ്മാണം. കാർത്തിക്ക് രാജയാണ് സംഗീതം. 2014 ലാണ് പിസാസ് റിലീസ് ചെയ്തത്. നാഗയും പ്രയാഗ മാർട്ടിനുമായിരുന്നു ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തിയത്

Related Stories

No stories found.
The Cue
www.thecue.in