ഈ വര്‍ഷത്തെ ക്രിസ്തുമസ് ബോക്സ് ഓഫീസില്‍ ആമിര്‍ ഖാന് നായകനായ ലാല്‍ സിംഗ് ഛദ്ദയോട് ഏറ്റുമുട്ടാനെത്തുന്നത് തെലുങ്ക് ബിഗ് ബജറ്റ് ചിത്രം പുഷ്പ ആദ്യഭാഗം. ഫഹദ് ഫാസില്‍ വില്ലനായി എത്തുന്ന തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പക്കുണ്ട്. ചന്ദനക്കള്ളക്കടത്തുകാരനായാണ് പുഷ്പ എന്ന ചിത്രത്തില്‍ അല്ലു അര്ജുന് എത്തുന്നത്. ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ക്ലാസിക്കിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. വിജയ് സേതുപതിയെയും ഫഹദ് ഫാസിലിനെയും ലാല്‍ സിംഗ് ഛദ്ദയില്‍ പ്രധാന കഥാപാത്രങ്ങളായി പരിഗണിച്ചിരുന്നു. നാഗചൈതന്യയാണ് ഈ റോളില്‍ എത്തുക.
പുഷ്പരാജ് എന്ന നെഗറ്റീവ് ഷേഡുള്ള കള്ളക്കടത്തുകാരനായി അല്ലു അര്‍ജുനും അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനായി ഫഹദും എത്തുന്നുവെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുഷ്പയുടെ ആദ്യഭാഗം ആഗസ്റ്റ് പതിമൂന്നിനും രണ്ടാം ഭാഗം 2022 നും റിലീസ് ചെയ്യാനായിരുന്നു ആദ്യ ആലോചന. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ മൂലം തിയറ്ററുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് പുഷ്പയുടെ റിലീസ് തീയതി ഡിസംബറിലേക്ക് മാറ്റിയത്.
ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും പുഷ്പ റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.
ആറ് ഓസ്കര് പുരസ്കാരങ്ങള്‍ നേടിയ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്ക് ചിത്രീകരണത്തിനായി ആമിര്‍ ഖാന് 2019 അവസാനം കേരളത്തിലെത്തിയിരുന്നു. ടോം ഹാങ്ക്സിന് മികച്ച നടനുള്ള ഓസ്കര് പുരസ്കാരം നേടിക്കൊടുത്ത ചിത്രവുമാണ് ഫോറസ്റ്റ് ഗംപ് . ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍' എന്ന ചിത്രം സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് ലാല്‍ സിംഗ് ഛദ്ദ സംവിധാനം ചെയ്തിരിക്കുന്നത്.
ആമിര്‍ ഖാന് പ്രൊഡക്ഷന്‍സും വയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം. കരീന കപൂര്‍ നായിക. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് റിലീസായാണ് ലാല്‍ സിംഗ് ഛദ്ദ നേരത്തെ പ്ലാന്‍ ചെയ്തിരുന്നത്.