'ലാല്‍ സാര്‍ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവും'

'ലാല്‍ സാര്‍ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവും'

മോഹന്‍ലാലിനോടുള്ള ആരാധന കൊണ്ടാണ് തിരുവനന്തപുരം എം.ജി കോളേജില്‍ പഠിക്കാന്‍ ചേര്‍ന്നതെന്ന് നടന്‍ മണിക്കുട്ടന്‍. അവിടെ പഠിച്ചത് കൊണ്ടാണ് ഒരു ക്യാമ്പസ് സിനിമ നമ്മള്‍ എടുക്കുന്നത്. അത് കണ്ടിട്ടാണ് കായംകുളം കൊച്ചുണ്ണിയിലേക്ക് ക്ഷണം വരുന്നതും തുടര്‍ന്നുള്ള യാത്ര സംഭവിക്കുന്നതുമെന്നും മണിക്കുട്ടന്‍.

ആരാധനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്തതിന് പിന്നാലെ ഭാഗ്യം തേടിയെത്തുകയാണുണ്ടായത്. ഛോട്ടാ മുംബൈ, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങള്‍ ലാല്‍ സാറിനൊപ്പം ചെയ്തെങ്കിലും അദ്ദേഹവുമായി ഏറെ അടുത്തത് സിസിഎല്‍ ക്രിക്കറ്റിന്റെ ഭാഗമായപ്പോഴാണെന്നും മാതൃഭൂമി അഭിമുഖത്തില്‍ മണിക്കുട്ടന്‍.

സിനിമയില്‍ വന്ന സമയത്ത് എന്റെ പേര് മാറ്റണമെന്ന് സഹപ്രവര്‍ത്തകര്‍ വരെ പറഞ്ഞിട്ടുള്ളതാണ്. എന്തോ ചില ആളുകള്‍ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ വളരെ സന്തോഷം തോന്നും. അതുപോലെ ലാല്‍ സാര്‍ മണിക്കുട്ടാ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒരു അനിയനോടുള്ള സ്നേഹവും വാത്സല്യവും അനുഭവപ്പെടാറുണ്ടെന്നും മണിക്കുട്ടന്‍.

മണിരത്‌നം നേതൃത്വം നല്‍കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി നവരസയില്‍ പ്രിയദര്‍ശന്‍ ചിത്രത്തില്‍ മണിക്കുട്ടന്‍ കേന്ദ്രകഥാപാത്രമാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും മണിക്കുട്ടന്‍ അഭിനേതാവായുണ്ട്.

Related Stories

No stories found.
The Cue
www.thecue.in