ബാഹുബലിയെക്കാള്‍ അത്ഭുതമായിരുന്നു മരക്കാര്‍ സെറ്റ്, അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാകുന്ന സിനിമയെന്ന് മണിക്കുട്ടന്‍

ബാഹുബലിയെക്കാള്‍ അത്ഭുതമായിരുന്നു മരക്കാര്‍ സെറ്റ്, അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാകുന്ന സിനിമയെന്ന് മണിക്കുട്ടന്‍

ബാഹുബലി സെറ്റ് കണ്ട ആള്‍ക്കാര്‍ അതിലേറെ അത്ഭുതത്തോടെയാണ് മരക്കാറിന്റെ സെറ്റ് നോക്കിക്കണ്ടതെന്ന് നടന്‍ മണിക്കുട്ടന്‍. മരക്കാറില്‍ മായിന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന്‍ അവതരിപ്പിക്കുന്നത്. കുറച്ച് സീനുകളേ ഉള്ളൂ, പക്ഷേ ഉള്ളത് ലാല്‍ സര്‍, മഞ്ജു ചേച്ചി, പ്രഭ സര്‍ എന്നിവരോടൊപ്പമാണ്. ആ പ്രോജക്ടിന്റെ ഭാഗമാവാന്‍ സാധിച്ചത് വളരെ വലിയ ഭാഗ്യമാണെന്ന് മണിക്കുട്ടന്‍ മാതൃഭൂമി അഭിമുഖത്തില്‍.

മണിക്കുട്ടന്‍ പറഞ്ഞത്

ബാഹുബലിയുടെ സെറ്റ് ഇട്ടതിന്റെ അടുത്താണ് മരക്കാറിലെ കപ്പലിന്റെയും മറ്റും സെറ്റിട്ടിരുന്നത്. ബാഹുബലി സെറ്റ് കണ്ട ആള്‍ക്കാര്‍ അതിലേറെ അത്ഭുതത്തോടെയാണ് മരക്കാറിന്റെ സെറ്റ് നോക്കിക്കണ്ടത്. അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവേണ്ട പ്രോജക്ടാണിത്. അതിന്റെ ഒരു ഭാഗമാവാന്‍ സാധിച്ചതില്‍ വലിയ സന്തോഷം. തീയേറ്ററില്‍ തന്നെ കണ്ട് അറിയേണ്ട ചിത്രമാണ് മരക്കാര്‍. സിനിമയുടെ ഭാഗമാണ് എന്ന നിലയില്‍ അല്ല, ഒരു പ്രേക്ഷകനെന്ന നിലയില്‍ ചിത്രം തീയേറ്ററില്‍ തന്നെ കാണാന്‍ സാധിക്കണം എന്നാണ് എന്റെ പ്രാര്‍ഥന.

ലാല്‍ സാറിനോടുള്ള ആരാധനയാണ് ഞാന്‍ എംജി കോളേജില്‍ പഠിക്കാനുള്ള കാരണം. അവിടെ പഠിച്ചത് കൊണ്ടാണ് ഒരു ക്യാമ്പസ് സിനിമ നമ്മള്‍ എടുക്കുന്നത്. അത് കണ്ടിട്ടാണ് കായംകുളം കൊച്ചുണ്ണിയിലേക്ക് ക്ഷണം വരുന്നതും തുടര്‍ന്നുള്ള യാത്ര സംഭവിക്കുന്നതും. ആരാധനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്തതിന് പിന്നാലെ ഭാഗ്യം തേടിയെത്തുകയാണുണ്ടായത്. ഛോട്ടാ മുംബൈ, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങള്‍ ലാല്‍ സാറിനൊപ്പം ചെയ്തെങ്കിലും അദ്ദേഹവുമായി ഏറെ അടുത്തത് സിസിഎല്‍ ക്രിക്കറ്റിന്റെ ഭാഗമായപ്പോഴാണ്.

Related Stories

No stories found.
logo
The Cue
www.thecue.in