ബാബുരാജിന്റെ 'ഏറിൽ' വിശാലിന്റെ തോള് ഭിത്തിയിൽ ഇടിച്ചു; വീഡിയോ

ബാബുരാജിന്റെ 'ഏറിൽ' വിശാലിന്റെ തോള് ഭിത്തിയിൽ ഇടിച്ചു; വീഡിയോ

നടൻ ബാബുരാജിനൊപ്പമുള്ള ഫൈറ്റ് സീക്വൻസ് ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരുക്ക്. താരത്തിന്റെ തോളിനാണ് പരിക്കേറ്റിരിക്കുന്നത്. വില്ലൻ റോളിൽ എത്തുന്ന ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്നു രംഗം. റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം ലഭിച്ചു

ദിലീഷ് പോത്തന്റെ 'ജോജി'യിലെ പ്രകടനം ഇഷ്ട്ടപെട്ടതിനെ തുടർന്നാണ് വിശാൽ നായകനാകുന്ന സിനിമയിലേക്ക് ബാബുരാജിനെ ക്ഷണിച്ചത്. തു പ ശരവണൻ ആണ് സംവിധായകൻ. തെലുങ്ക് തമിഴ് താരം ഡിംപിള്‍ ഹയതിയാണ് നായിക. വിശാൽ നേരിട്ട് ഫോൺ ചെയ്താണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് ബാബുരാജ് പറഞ്ഞിരുന്നു.

സമാന്തരമായി പോകുന്ന മൂന്ന് കഥകളും കഥാപാത്രങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. വിശാലും ഡിംപിള്‍ ഹയതിയും ബാബുരാജുമാണ് സിനിമയിൽ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് എപ്പിസോഡുകള്‍ ആയി മുന്നോട്ടു പോകുന്ന സിനിമയുടെ അവസാനത്തിൽ മൂന്ന് കഥാപാത്രങ്ങളും നേർക്കുനേർ വരികയാണ്. അജിത്ത് നായകനായ 'ജന'യിലും വിക്രം നായകനായ 'സ്കെച്ചി'ലും ബാബുരാജ് മുൻപ് അഭിനയിച്ചിട്ടുണ്ട്.

No stories found.
The Cue
www.thecue.in