നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈൽ നെയിമും കവർ പേജും മാറ്റി

നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; പ്രൊഫൈൽ നെയിമും കവർ പേജും മാറ്റി

നടിയും ബിജെപി നേതാവുമായ ഖുശ്‍ബുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി ഖുശ്‍ബു സുന്ദര്‍ എന്ന പേരിലുള്ള തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതായി താരം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഖുശ്ബുവിന്റെ അക്കൗണ്ടിലെ പ്രൊഫൈൽ നെയിം ബ്രയാനെന്നാണ് ഇപ്പോൾ കാണുന്നത്‌. കൂടാതെ കവർ ഇമേജും ഹാക്കർ മാറ്റിയിട്ടുണ്ട്. താരത്തിന്റെ എല്ലാ ട്വീറ്റുകളും പോസ്റ്റുകളും ഇല്ലാതാക്കി.

2020 ഏപ്രിലിലും ഖുശ്‍ബുവിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ട്വിറ്റര്‍ അഡ്‍മിനിസ്‍ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അത് താനല്ല ചെയ്യുന്നതെന്ന് ഖുശ്‍ബു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ തവണ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസില്‍ നിന്ന് ഖുശ്ബു ബിജെപിയിലെത്തിയത്..

No stories found.
The Cue
www.thecue.in