ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം; പ്രധാന വേഷത്തിൽ സണ്ണി ലിയോണും

ശ്രീശാന്തിന്റെ ബോളിവുഡ് ചിത്രം; പ്രധാന വേഷത്തിൽ സണ്ണി ലിയോണും

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രത്തിലെ സുപ്രധാന കഥാപാത്രം ബോളിവുഡ് താരം സണ്ണി ലിയോൺ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തില്‍ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയിലാണ് കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത്. ഈ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിനാലാണ് സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തതെന്ന് സംവിധായകൻ ആര്‍ രാധാകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'പട്ടാ'എന്നാണ് ചിത്രത്തിന്റെ പേര്. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍, താരം അഭിനയിച്ച് കാണിച്ച രീതി ഇഷ്ടപ്പെട്ടു. കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്ന് സംവിധായകൻ ആർ രാധാകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് സിനിമ നിർമ്മിക്കുന്നത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് പട്ടാ ഒരുക്കുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. പ്രകാശ്കുട്ടിയാണ് ഛായാഗ്രഹണം, എഡിറ്റിംഗ് സുരേഷ് യു ആർ എസ് , സുരേഷ് പീറ്റേഴ്സാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്, രതിൻ രാധാകൃഷ്ണൻ സ്പോട്ട് എഡിറ്റിംഗും കോറിയോഗ്രാഫി ശ്രീധറും നിർവഹിക്കുന്നു.

No stories found.
The Cue
www.thecue.in