'ആരംഭിച്ചിട്ടോം'; കമല്‍ഹാസനും വിജയ് സേതുപതിയും ലോകേഷ് കനകരാജും; വിക്രം ഷൂട്ടിംഗ് തുടങ്ങി

'ആരംഭിച്ചിട്ടോം'; കമല്‍ഹാസനും വിജയ് സേതുപതിയും ലോകേഷ് കനകരാജും; വിക്രം ഷൂട്ടിംഗ് തുടങ്ങി

ദക്ഷിണേന്ത്യന്‍ സിനിമ കാത്തിരിക്കുന്ന മെഗാ പ്രൊജക്ടുകളിലൊന്നായ വിക്രം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉലകനായകന്‍ കമല്‍ഹാസനും മക്കൾ സെൽവം വിജയ് സേതുപതിയും സംവിധായകൻ ലോകേഷ് കനകരാജും ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതിന്റെ ചിത്രങ്ങൾ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസിന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടു. 'ആരംഭിച്ചിട്ടോം' എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ലൊക്കേഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ തന്നെ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

കമല്‍ഹാസനും വിജയ് സേതുപതിയും ഫഹദ് ഫാസിലും ചേർന്നുള്ള സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററിന് വൻ സ്വീകാര്യതയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചിരുന്നത്. 'ശൗര്യമുള്ളയാളയാള്‍ക്കുള്ളതാണ് കിരീടം, ആരംഭിച്ചിട്ടോം' കമല്‍ഹാസന്റെ ഈ വാക്കുകള്‍ക്കൊപ്പമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തത്. കമല്‍ഹാസന്റെ 232ാമത് ചിത്രമായാണ് വിക്രം എത്തുന്നത്.

ഒരിക്കല്‍ ഒരിടത്ത് ഒരു ഗോസ്റ്റ് ജീവിച്ചിരുന്നുവെന്നാണ് കമല്‍ഹാസനൊപ്പമുള്ള കാരക്ടര്‍ പോസ്റ്ററിന് സംവിധായകൻ ലോകേഷ് നല്‍കിയിരുന്ന തലവാചകം. മുപ്പതാം വയസില്‍ മാ നഗരം എന്ന ത്രില്ലറിലൂടെ തമിഴകത്തെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും വിക്രം എന്നാണ് സൂചന. തോക്കുകള്‍ക്കിടയിലാണ് വിക്രം എന്ന ടൈറ്റില്‍ പ്ലേസ് ചെയ്തിരിക്കുന്നത്. നരേനും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ജല്ലിക്കട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രവുമാണ് വിക്രം. വിജയ് ചിത്രം സര്‍ക്കാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചതും ഗിരീഷ് ഗംഗാധരന്‍ ആയിരുന്നു.

No stories found.
The Cue
www.thecue.in