ബ്രോ ഡാഡി ചിത്രീകരണം തെലങ്കാനയിൽ തുടങ്ങി; ഡയറക്ടർ റോളിലുള്ള പൃഥിരാജിന്റെ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ

ബ്രോ ഡാഡി ചിത്രീകരണം തെലങ്കാനയിൽ തുടങ്ങി; ഡയറക്ടർ റോളിലുള്ള പൃഥിരാജിന്റെ ചിത്രം പങ്കുവെച്ച് സുപ്രിയ മേനോൻ

പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. സുപ്രിയ മേനോൻ ആണ് ചിത്രീകരണം ആരംഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ബ്രോ ഡാഡിയുടെ ലൊക്കേഷൻ തെലങ്കാനയിലേക്ക് മാറ്റിയത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി.

ബ്രോ ഡാഡി ഉൾപ്പെടെ ഏഴ് സിനിമകളാണ് തെലങ്കാനയിലേക്ക് അടക്കം ചിത്രീകരണം നടത്തുന്നത് . ഇതുമൂലം കേരളത്തിലെ ആയിരത്തിലേറെ സിനിമാ പ്രവർത്തകർക്ക് തൊഴിൽ നഷ്ട്ടമായതായി സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക വിലയിരുത്തിയി. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ മറ്റ് നിർമ്മാതാക്കളും ഈ വഴി തന്നെ സ്വീകരിക്കാനാണ് സാധ്യത. വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം സിനിമയുടെ ബാക്കിയുള്ള 5 ദിവസത്തെ ഗാന ചിത്രീകരണം ആന്ധ്രയിലേക്ക് മാറ്റിയിട്ടുണ്ട്.

സിനിമാ പ്രതിസന്ധി രൂക്ഷമായതോട സംസ്ഥാനത്ത് ഷൂട്ടിങ് പുനരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന്  സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ഫിലിം ചേംബറും ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താന്‍ ടെലിവിഷൻ സീരിയലുകള്‍ക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായെന്നും സിനിമക്ക് മാത്രം അനുവാദം നല്‍കുന്നില്ലെന്നും ഫെഫ്ക വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. മലയാള ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിള്‍ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി സര്‍ക്കാരിനോട് പലതവണ അഭ്യര്‍ത്ഥിച്ചിരുന്നു. സീരിയല്‍ മേഖലയോടുള്ള അനുകൂല സമീപനം സിനിമാപ്രവർത്തകർക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുള്‍ മനസിലാവുന്നില്ലെന്നും ഫെഫ്ക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

No stories found.
The Cue
www.thecue.in