അന്ന് മോഹന്‍ലാല്‍, ഇന്ന് പ്രണവ്; ഹൃദയത്തിലേക്ക് 'ചിത്രം' വിന്റേജ് ക്ലിക്ക്

അന്ന് മോഹന്‍ലാല്‍, ഇന്ന് പ്രണവ്; ഹൃദയത്തിലേക്ക് 'ചിത്രം' വിന്റേജ് ക്ലിക്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' സിനിമയിൽ പ്രണവ് മോഹൻലാലിന്റെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. പ്രണവിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. ക്യാമറ കൈയ്യിൽ പിടിച്ച് ചിരിക്കുന്ന പ്രണവിന്റെ ചിത്രമാണ് ഹൃദയം സിനിമയുടെ പോസ്റ്ററിൽ ഉള്ളത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ എവര്‍ഗ്രീന്‍ ഹിറ്റുകളിലൊന്നായ ചിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ക്യാമറ പിടിച്ചുള്ള നില്‍പ്പിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് പ്രണവ് മോഹൻലാലിന്റെ കാരക്ടർ പോസ്റ്റർ.

സിനിമയുടെ പ്രണവിന്റെ കാരക്ടർ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഹൃദയത്തിലെ പ്രണവിന്റെ പോസ്റ്റർ പങ്കുവെക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. പിറന്നാൾ ആശംസകൾ അപ്പു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ’, മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

Happy to share with everyone this poster of Pranav from his upcoming film 'Hridayam'. Happy birthday Appu. Wish you and...

Posted by Mohanlal on Monday, July 12, 2021

എനിക്ക് അപ്പുവിനെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയുവാൻ ഉണ്ട്. എന്നാൽ സിനിമ റിലീസ് ചെയ്ത് പ്രേക്ഷകർ കാണുന്നത് വരെ ഞാൻ കാത്തിരിക്കും. ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെയ്ക്കുന്നുയെന്നാണ് സംവിധായകൻ വിനീത് ശ്രീനിവാസൻ കുറിച്ചത്.

There is so much I want to talk about Appu. But I think I will wait until the film comes out and people see it. For now,...

Posted by Vineeth Sreenivasan on Monday, July 12, 2021

പ്രണവ്, കല്യാണി പ്രിയദര്‍ശന്‍, ദർശന രാജേന്ദ്രൻ എന്നിവരാണ് ഹൃദയം സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം നിര്‍ത്തിവച്ചിരുന്ന ഹൃദയം ഷൂട്ടിംഗ് മാര്‍ച്ച് 2021ലാണ് പൂര്‍ത്തിയായത്. റൊമാന്റിക് ഡ്രാമ സ്വഭാവമുള്ള ചിത്രത്തില്‍ പതിനഞ്ച് ഗാനങ്ങളാണ് ഉള്ളത്. ചെന്നൈയിലും പാലക്കാടും കൊച്ചിയിലുമായാണ് ഹൃദയം ചിത്രീകരിച്ചത്. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിലുണ്ട്.

No stories found.
The Cue
www.thecue.in