പട്ടിണിയുടെ അങ്ങേയറ്റത്താണ്; സിനിമാ വ്യവസായത്തെ നേരിടാൻ പ്രത്യേക പാക്കേജ് വേണമെന്ന് ഇടവേള ബാബു

പട്ടിണിയുടെ അങ്ങേയറ്റത്താണ്; സിനിമാ വ്യവസായത്തെ നേരിടാൻ പ്രത്യേക പാക്കേജ് വേണമെന്ന് ഇടവേള ബാബു

സിനിമാ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്താണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇവേള ബാബു. ഇനിയെങ്കിലും കൈത്താങ്ങ് കിട്ടിയില്ലെങ്കില്‍ കാര്യങ്ങൾ ശരിയാവില്ലെന്നും സര്‍ക്കാരിനോട് ഒരു പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു. അമ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഉദ്ഘാടനത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

സിനിമ വ്യവസായം രണ്ടാമത് തുടങ്ങണമെങ്കില്‍ വാക്സിനേഷന്‍ ചെയ്താല്‍ മാത്രമേ രക്ഷയുള്ളൂ എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ ഈ രീതിയിൽ മുന്നോട്ടിറങ്ങിയത്. നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെക്കുന്നുണ്ട്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്കാണ് ആദ്യദിനം വാക്സിൻ നല്‍കിയത്. അമ്മയില്‍ അംഗത്വമില്ലാത്ത ആളുകള്‍ക്കും വാക്സിൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‍കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ സീരിയലുകള്‍ക്ക് നല്‍കിയതുപോലെ സിനിമാ ഷൂട്ടിങിനെങ്കിലും അനുമതി നല്‍കണമെന്ന ആവശ്യമാണ് സംഘടനകള്‍ക്കുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in