അതിലും ക്രിയേറ്റിവായ ബ്രില്യന്റ് കില്ലര്‍', പൃഥ്വിരാജിന്റെ കോൾഡ് കേസ് ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോയിൽ

അതിലും ക്രിയേറ്റിവായ ബ്രില്യന്റ് കില്ലര്‍', പൃഥ്വിരാജിന്റെ കോൾഡ് കേസ് ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോയിൽ

പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ കോള്‍ഡ് കേസ് ജൂണ്‍ 30ന് ആമസോണ്‍ പ്രൈം വീഡിയോയില്‍. തനു ബാലക്ക് സംവിധാനം ചെയ്യുന്ന 'കോൾഡ് കേസി'ൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി.സത്യജിത്തിന്റെ റോളിലാണ് പൃഥ്വിരാജ് എത്തുന്നത്. ശ്രീനാഥ് വി. നാഥ് ആണ് തിരക്കഥ.

നേരത്തെ 'മുംബൈ പൊലീസ്', 'മെമ്മറീസ്' എന്നീ സിനിമകളിലെ പൃഥ്വിയുടെ പൊലീസ് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 'അരുവി' ഫെയിം അദിതി ബാലനാണ് നായിക.

ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ഛായാഗ്രഹണം നിർവഹിക്കുന്നു. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവരും ചേർന്നാണ് നിർമ്മാണം. അജയൻ ചാലിശ്ശേരി- കലാസംവിധാനം, ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്.

ആമസോൺ പ്രൈം വീഡിയോയിൽ ജൂണിൽ റിലീസാകുന്ന സിനിമകളുടെയും സീരീസുകളുടെയും പട്ടിക അറിയിച്ചുകൊണ്ടുള്ള വീഡിയോയിലാണ് കോൾഡ് കേസിന്റെ റിലീസ് ഡേറ്റും അറിയിച്ചിരിക്കുന്നത് . വിദ്യ ബാലൻ കേന്ദ്ര കഥാപാത്രമാകുന്ന ഷെർണി ജൂൺ പതിനെട്ടിന് റിലീസ് ചെയ്യും. ദി ടുമാറോ വാർ, ലെജൻഡസ് ഓഫ് ടുമാറോ, ഗോതം, മോസഗല്ലു എന്നിവയാണ് ജൂണിൽ ആമസോണിൽ റിലീസ് ചെയ്യുന്ന മറ്റ് ചിത്രങ്ങളും സീരീസുകളും .

The Cue
www.thecue.in