അഞ്ചാം സിബിഐയിൽ സേതുരാമയ്യരുടെ കൂടെ ആശാ ശരത്തും സൗബിനും

അഞ്ചാം സിബിഐയിൽ സേതുരാമയ്യരുടെ കൂടെ ആശാ ശരത്തും സൗബിനും

നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സേതുരാമയ്യര്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ് . സംവിധായകന്‍ കെ. മധുവാണ് സിബിഐയുടെ അഞ്ചാംഭാഗവും ഒരുക്കുന്നത്. എസ്.എന്‍. സ്വാമിയുടേത് തന്നെയാണ് തിരക്കഥ. മുകേഷിനും മമ്മൂട്ടിയ്ക്കും പുറമെ അഞ്ചാം സിബിഐ ചിത്രത്തില്‍ ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തും.

അഞ്ചാം സിബിഐയിൽ സേതുരാമയ്യരുടെ കൂടെ ആശാ ശരത്തും സൗബിനും
ഏറ്റവും റിസ്ക് അഞ്ചാം ഭാഗം; സിബിഐ കഥാപാത്രത്തിന്റെ മാനറിസങ്ങൾ മമ്മൂക്കയുടെ കണ്ടെത്തൽ

കഴിഞ്ഞ നാല് ഭാഗങ്ങളിലും എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരിയ്ക്കും പുതിയ ചിത്രത്തിലും സേതുരാമയ്യരെ അവതരിപ്പിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു . സേതുരാമയ്യര്‍ക്ക് എന്തെങ്കിലും മാറ്റം വരുത്തിയാല്‍ പ്രേക്ഷകർക്ക് അംഗീകരിക്കുവാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് നിയറപ്രവർത്തകർ പറയുന്നത്.

ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ, എന്നിവയായിരുന്നു സിബിഐ പതിപ്പിലെ മുന്‍കാല ചിത്രങ്ങള്‍. ഈ നാല് ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം മുകേഷും ജഗതി ശ്രീകുമാറും സ്ഥിര സാന്നിധ്യമായിരുന്നു. എന്നാല്‍ അഞ്ചാം ഭാഗത്തില്‍ ജഗതി ഉണ്ടായിരിക്കില്ല.

No stories found.
The Cue
www.thecue.in