ഷൈൻ ടോം ചാക്കോ വിജയ്‌ക്കൊപ്പം; 'ദളപതി 65' യിലൂടെ തമിഴിൽ അരങ്ങേറ്റം

ഷൈൻ  ടോം ചാക്കോ വിജയ്‌ക്കൊപ്പം; 
'ദളപതി 65' യിലൂടെ തമിഴിൽ അരങ്ങേറ്റം

വിജയ്‌ ചിത്രത്തിൽ മലയാളി താരം ഷൈൻ ടോം ചാക്കോയും. സൺ പിക്ചേർസ് നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായാണ് ഷൈൻ ടോം ചാക്കോയും എത്തുന്നത് . ഷൈൻ അഭിനയിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണിത്. മാസ്റ്ററിന് ശേഷം വിജയ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.

നയന്‍താര ചിത്രം കോലമാവ് കോകില ഒരുക്കിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രമാണ് സംവിധായകന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഏ ആര്‍ മുരുഗദോസാണ് ആദ്യം സംവിധായകന്റെ റോളിൽ തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സിനിമയുടെ ബഡ്ജറ്റുമായി ബന്ധപ്പെട്ട് സണ്‍ പിക്‌ചേഴ്‌സിമായുള്ള വാക്കുതർക്കത്തെ തുടർന്ന് എ ആർ മുരുഗദോസിനെ പ്രോജെക്റ്റിൽ നിന്നും നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ.

ഷൈൻ  ടോം ചാക്കോ വിജയ്‌ക്കൊപ്പം; 
'ദളപതി 65' യിലൂടെ തമിഴിൽ അരങ്ങേറ്റം
'ദളപതി വിജയ് 65'; ചിത്രീകരണം ഇന്ന്; സംവിധാനം നെല്‍സണ്‍ ദിലീപ് കുമാർ, നായിക പൂജ ഹെഗ്‌ഡെ

പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. എട്ട് വർഷത്തിന് ശേഷമാണ് പൂജ ഹെഗ്‌ഡെ തമിഴ്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളി നടി അപർണ ദാസും ചിത്രത്തിന്റെ ഭാഗമാണ്. മനോഹരം, ഞാന്‍ പ്രകാശന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. ഗാംഗ്സ്റ്റര്‍ ചിത്രമെന്ന് സൂചിപ്പിക്കുന്നതാണ് സിനിമയുടെ ടൈറ്റില്‍ ആനിമേഷന്‍. മെഷിന്‍ ഗണ്ണും റേസിംഗ് കാറുകളുമെല്ലാം സിനിമയുടെ ടീസറിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

No stories found.
The Cue
www.thecue.in