Film News
സകലമണ്ഡലങ്ങളിലും ഓടിനടന്ന് തോല്‍പ്പിക്കാന്‍ പറ്റുമോ, പിഷാരടിയെ ട്രോളി എം.എ നിഷാദ്
രമേഷ് പിഷാരടി താരപ്രചാരകനായെത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന വാദവുമായി സിപിഎം സൈബര്‍ പേജുകള്‍. സംവിധായകന്‍ എം.എ നിഷാദും ഇതേ വാദവുമായി രംഗത്തെത്തി.
സകല മണ്ഡലങ്ങളിലും ഓടിനടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ബായിക്ക് ..?- എന്നാണ് എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്. വി.എസ്. ശിവകുമാര്‍, ശബരിനാഥന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വി.ടി ബല്‍റാം തുടങ്ങിയവരുടെ പ്രചരണത്തിനാണ് രമേഷ് പിഷാരടി എത്തിയത്.
രമേശ് ചെന്നിത്തല നടത്തിയ കേരളയാത്രയുടെ വേദിയിലും രമേഷ് പിഷാരടി പങ്കെടുത്തിരുന്നു.