പെർഫെക്റ്റ് ഒകെയുമായി ജോജു ജോർജ്; വീഡിയോ വൈറൽ

പെർഫെക്റ്റ് ഒകെയുമായി ജോജു ജോർജ്; വീഡിയോ വൈറൽ

ഹായ് എന്താ പരിപാടി ? സുഖല്ലേ... പെർഫക്ട്..ഓക്കെ... .’ സമൂഹമാധ്യമങ്ങൾ വൈറലാണ് ഈ വരികൾ . പെർഫക്ട് ഓക്കെ മച്ചാൻ കോഴിക്കോട്ടുകാരന്‍ നൈസൽ ബാബുവാണ് ഇപ്പോൾ താരം .

Perfect ok ❤️ Music Ashwin Lyric and sung by Dear Naisal ❤️🥰

Posted by Joju George on Thursday, April 29, 2021

ഇപ്പോഴിതാ നൈസലിന്റെ പെർഫക്ട് ഓക്കെയ്ക്ക് ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് നടൻ ജോജു ജോർജ്. നൈസലിന്റെ വൈറലായ പാട്ടിനാണ് ജോജു ഡബ്സ്മാഷ് ചെയ്തിരിക്കുന്നത്. നൈസലിന്റെ സംഭാഷണം റീമിക്‌സ് ചെയ്‌ത് ഉണ്ടാക്കിയ പാട്ടിനൊത്ത് ആണ് ജോജുവിന്റെ പുതിയ വീഡിയോ.

രസകരമായ ഈ വിഡിയോ ജോജു ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 'പോളിച്ചു മച്ചാനെ', 'നിങ്ങളൊരു സംഭവമാണ്' തുടങ്ങിയ കമന്റുകൾക്കൊപ്പം നൈസലിനെ സിനിമയിൽ എടുക്കണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.

No stories found.
The Cue
www.thecue.in