ചതുർമുഖവും പിൻവലിച്ചു, തിയറ്ററുകൾ വീണ്ടും അടച്ചുപൂട്ടലിലേക്ക്

ചതുർമുഖവും  പിൻവലിച്ചു, തിയറ്ററുകൾ വീണ്ടും അടച്ചുപൂട്ടലിലേക്ക്

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിന് പിന്നാലെ തിയറ്ററുകള്‍ അടച്ചുപൂട്ടലിലേക്ക്. തിയറ്ററുകളുടെ പ്രദര്‍ശന സമയത്തില്‍ മാറ്റം വരുത്തിയതും കാണികളെത്താത്തതും പ്രദര്‍ശനം മുടങ്ങുന്നതിനും കാരണമായിട്ടുണ്ട്. സിനിമകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നതിന് പിന്നാലെ വീണ്ടും തിയറ്ററുകള്‍ക്ക് താഴ് വീഴുകയാണ്. മഞ്ജു വാരിയര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചതുര്‍മുഖം താത്കാലികമായി തീയറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണെന്ന് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. രജിഷാ വിജയന്‍ നായികയായ ഖോ ഖോ എന്ന ചിത്രവും കഴിഞ്ഞ ദിവസം പ്രദര്‍ശനം നിര്‍ത്തിയിരുന്നു. നായാട്ട്, നിഴല്‍, വണ്‍, ദി പ്രീസ്റ്റ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളാണ് പ്രദര്‍ശനം തുടരുന്നത്.

ചതുർമുഖവും  പിൻവലിച്ചു, തിയറ്ററുകൾ വീണ്ടും അടച്ചുപൂട്ടലിലേക്ക്
ഖോ ഖോ' യുടെ തീയറ്റർ പ്രദർശനം നിർത്തുന്നു; സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിക്കേണ്ട സാഹചര്യമാണിതെന്ന് രാഹുൽ റിജി നായർ

ഖോ ഖോരോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം പ്രേക്ഷകരിലേക്ക് തിരിച്ച് വരുമെന്നും മഞ്ജു വാരിയര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇതേ സാഹചര്യം തുടര്‍ന്നാല്‍ തീയറ്ററുകള്‍ അടച്ചുപ്പൂട്ടലിന്റെ അവസ്ഥയിലേയ്ക്ക് നീങ്ങുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചിരുന്നു.

ചതുർമുഖവും  പിൻവലിച്ചു, തിയറ്ററുകൾ വീണ്ടും അടച്ചുപൂട്ടലിലേക്ക്
തീയറ്ററുകൾ അടച്ചിടേണ്ടി വരും; ഇലക്ഷൻ കാലത്തെ രാഷ്ട്രീയക്കാരുടെ ആഹ്ലാദ പ്രകടനങ്ങളാണ് കാര്യങ്ങൾ വഷളാക്കിയതെനന്ന് ഫിയോക് പ്രസിഡന്റ

മഞ്ജു വാരിയരുടെ ഫേസ്ബുക് പോസ്റ്റ്

ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്‌നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടില്‍ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക. സ്‌നേഹത്തോടെ നിങ്ങളുടെ സ്വന്തം മഞ്ജുവാര്യര്‍.

കൊവിഡ് വീണ്ടും ഗുരുതര പ്രതിസന്ധി തീര്‍ത്തതോടെ വമ്പന്‍ റിലീസുകളും മാറ്റിവെയ്ക്കാനൊരുങ്ങുകുകയാണ് . ഇതേ അവസ്ഥ തുടര്‍ന്നാല്‍ മേയ് 13ന് മരക്കാര്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ സൂചിപ്പിച്ചിരുന്നു. പെരുന്നാള്‍ റിലീസായി ബിഗ് ബജറ്റിലൊരുങ്ങിയ മാലിക്, തുറമുഖം എന്നിവ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഈ അവസ്ഥയില്‍ വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധ്യതയില്ല. വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ കുറെ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. അവയ്ക്ക് അര്‍ഹമായ കളക്ഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തോട് യോജിക്കാനാകില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നു . തിയറ്ററുകള്‍ തുറന്നുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവ് നികത്താനുള്ള ഒരു വരുമാനം നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ലെന്നും ആന്റണി പെരുമ്പാവൂര്‍.

Related Stories

No stories found.
logo
The Cue
www.thecue.in