പ്രണയത്തിന് വേണ്ടിയുള്ള രാമന്റെ യുദ്ധം ഇതിഹാസമാണ്; ലെഫ്റ്റനന്റ് റാമുമായി ദുൽഖർ സൽമാൻ

പ്രണയത്തിന് വേണ്ടിയുള്ള രാമന്റെ യുദ്ധം ഇതിഹാസമാണ്; ലെഫ്റ്റനന്റ് റാമുമായി ദുൽഖർ സൽമാൻ

ബഹുഭാഷാ ചിത്രമായ ലെഫ്റ്റനന്റ് റാമിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. രാമ നവമി ദിവസത്തിൽ പ്രേക്ഷകര്‍ക്ക് ആശംസകൾ നേർന്നുകൊണ്ടാണ് ലെഫ്റ്റനന്റ് റാമിനെ ദുൽഖർ പരിചയപ്പെടുത്തിയിരിക്കുന്നത്. രാമനും പ്രണയത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ യുദ്ധവും ഇതിഹാസമാണ്. ഇനി ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ നിങ്ങള്‍ക്ക് കാണാം എന്നാണ് വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കാശ്മീരിലാണ് ലെഫ്റ്റനന്റ് റാമിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. കാശ്മീരില്‍ നിന്നുള്ള ദുൽഖറിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഹാനു രാഘവപുഡിയാണ് സംവിധായകന്‍. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയാന്തി മൂവീസും, സ്വപ്‌ന സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. 1960കളില്‍ ജമ്മുകാശ്മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് സിനിമയുടെ പ്രമേയം.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സെല്യൂട്ടാണ് അവസാനമായി ചിത്രീകരണം പൂര്‍ത്തിയായ ദുല്‍ഖര്‍ സൽമാൻ ചിത്രം. അരവിന്ദ് കരുണാകര്‍ എന്ന പൊലീസുകാരന്റെ വേഷമാണ് സിനിമയിൽ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

No stories found.
The Cue
www.thecue.in