ടോവിനോ തോമസിന് കോവിഡ് പോസിറ്റിവ്; ഇപ്പോൾ ഐസൊലേഷനിൽ, രോഗം മാറി ഉടൻ മടങ്ങി വരുമെന്ന് താരം

ടോവിനോ തോമസിന് കോവിഡ് പോസിറ്റിവ്; ഇപ്പോൾ ഐസൊലേഷനിൽ, രോഗം മാറി ഉടൻ മടങ്ങി വരുമെന്ന് താരം

നടൻ ടോവിനോ തോമസിന് കോവിഡ് പോസിറ്റിവ്. സോഷ്യൽ മീഡിയയിലൂടെയാണ്‌ കോവിഡ് പോസിറ്റിവ് ആയ വിവരം താരം അറിയിച്ചത്. ഇപ്പോൾ ഐസൊലേഷനിൽ ആണെന്നും രോഗ ലക്ഷണങ്ങൾ ഒന്നുമില്ലെന്നും കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ എത്തുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.

ഹലോ.. കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു. ഇപ്പോൾ ഐസൊലേഷനിലാണ് . രോഗ ലക്ഷണങ്ങൾ ഒന്നും തന്നെയില്ല, എനിക്ക് സുഖമാണ്. കുറച്ച് ദിവസം ക്വാറിന്റൈനിലായിരിക്കും . കുറച്ച് ദിവസത്തിനു ശേഷം ഞാൻ മടങ്ങി എത്തുകയും നിങ്ങളെയെല്ലാം രസിപ്പിക്കുകയും ചെയ്യും ചെയ്യും. എല്ലാവരും സുരക്ഷിതമായി തുടരുക. ഉടൻ മടങ്ങിയെത്തും

ടോവിനോ തോമസ്

ആഷിഖ് അബു സംവിധാനം ചെയ്ത നാരദൻ ആയിരുന്നു ടോവിനോ ഒടുവിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം. ടോവിനോ നായകനായ കള തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. കളയുടെ ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ് ടോവിനോ ആശുപത്രിയിൽ ആയത് വലിയ വാർത്ത ആയിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in