ജോജിയെ അഭിനന്ദിച്ചും ബോളിവുഡിനെ പരിഹസിച്ചും നടൻ ഗജ്‌രാജ് റാവു; ഹിന്ദിയിലെ പോലെ വല്ലപ്പോഴും മോശം പടങ്ങളും എടുക്കണം

ജോജിയെ അഭിനന്ദിച്ചും ബോളിവുഡിനെ പരിഹസിച്ചും നടൻ ഗജ്‌രാജ് റാവു;  ഹിന്ദിയിലെ പോലെ വല്ലപ്പോഴും മോശം പടങ്ങളും എടുക്കണം

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്ക് വ്യാപകമായ തലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ ഹിന്ദി നടനും ബധായ് ഹോ എന്ന ചിത്രത്തിലൂടെ പ്രശസ്തനുമായ ഗജ്‌രാജ് റാവുവും ജോജിയെ അഭിനന്ദിച്ചിരിക്കുകയാണ്. പുതിയ ആശയങ്ങളെ മനോഹരങ്ങളായ സിനിമയാക്കുന്നതിൽ ജോജി ടീമിനെ അദ്ദേഹം അഭിനന്ദിച്ചു. മടുപ്പിക്കുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകളും പ്രമോഷനുകളും വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകൽ മാത്രമാണ് ബോളിവുഡിൽ ഉണ്ടാകുന്നതെന്ന പരോക്ഷമായ വിമർശനവും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നടത്തി. വടക്കൻ റീജിയണിലെ ഫഹദ് ഫാസിൽ ഫാൻസ്‌ ക്ലബ്ബിന്റെ അധ്യക്ഷനാണ് എന്നാണ് പോസ്റ്റിൽ ഗജ്‌രാജ് റാവു സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.

ഗജ്‌രാജ് റാവുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റുള്ള മലയാളം സിനിമ സംവിധായകർക്കും ( പ്രത്യേകിച്ചും ഫഹദ് ഫാസിലിനും സുഹൃത്തുകൾക്കും). ഞാൻ ജോജി കണ്ടു. ഒരു കാര്യം പറയുന്നതിൽ വിഷമം തോന്നരുത്. ഇത് മതിയാകുന്നതാണ് നല്ലത്. നിങ്ങൾ തുടർച്ചയായി പുതിയ ആശയങ്മായി വരുന്നു അവ മനോഹരങ്ങാളായ സിനിമകൾ ആക്കുന്നു. നിങ്ങൾ ഹിന്ദി സിനിമയിൽ നിന്നും ചില കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. നിങ്ങൾ വല്ലപ്പോഴും ശരാശരി സിനിമകളും എടുക്കണം. മടുപ്പിക്കുന്ന മാർക്കറ്റിംഗ് കാമ്പെയ്‌നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള അഭിനിവേശം എവിടെയാണ്? ഇതൊന്നും നിങ്ങളുടെ സിനിമകളിൽ ഇല്ല.

Related Stories

No stories found.
logo
The Cue
www.thecue.in