ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനൊരുക്കിയ ജിയോ ബേബിയെ അഭിനന്ദിച്ച് റാണി മുഖര്‍ജി, സമീപകാലത്തെ മികച്ച ഇന്ത്യന്‍ സിനിമയെന്ന് മെസേജ്‌

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനൊരുക്കിയ ജിയോ ബേബിയെ അഭിനന്ദിച്ച് റാണി മുഖര്‍ജി, സമീപകാലത്തെ മികച്ച ഇന്ത്യന്‍ സിനിമയെന്ന്  മെസേജ്‌

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയെ അഭിനന്ദിച്ച് ബോളിവുഡ് നടി റാണി മുഖർജി. പൃഥ്വിരാജ് മുഖേനെയാണ് റാണി തന്റെ സന്ദേശം സംവിധായകൻ ജിയോ ബേബിക്ക് കൈമാറിയത്. സമീപ കാലത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നും സിനിമ ഒരുപാട് ഇഷ്ടമായെന്നും റാണി തന്റെ സന്ദേശത്തിൽ പറഞ്ഞു.

റാണി മുഖർജിയുടെ സന്ദേശം

പൃഥ്വി, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ കണ്ടു. ഒരു ബ്രില്ലിയൻറ് സിനിമ. സമീപകാലത്തെ ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ച സിനിമയാണിത്. എനിക്ക് സിനിമ ഒരുപാട് ഇഷ്ടമായെന്ന് സംവിധായകനോട് പറയാമോ.

Happiness is 💕 TGIK Amazon effect 😍

Posted by Jeo Baby on Thursday, April 8, 2021

സൂരജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യം നീം സ്ട്രീമിൽ ആയിരുന്നു റിലീസ് ചെയ്തത് . പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയതിനാൽ സിനിമ ഇപ്പോൾ ആമസോൺ പ്രൈമിലും ലഭ്യമാണ് . ജിയോ ബേബി തന്നെയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയതും. സാലു കെ തോമസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പാണ് സംഗീതം. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും ജിതിന്‍ ബാബു കലാസംവിധാനവും നിര്‍വഹിക്കുന്നു

No stories found.
The Cue
www.thecue.in