ജോജി ബ്രില്യന്റ്, മാസ്റ്റര്‍പീസ്, ദിലീഷ് പോത്തനും ടീമിനും കയ്യടിച്ച് ആരാധകർ

ജോജി ബ്രില്യന്റ്, മാസ്റ്റര്‍പീസ്, ദിലീഷ് പോത്തനും ടീമിനും കയ്യടിച്ച് ആരാധകർ

ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ ശ്യാം പുഷ്ക്കരൻ കോംബോ ഇത്തവണയും പൊളിച്ചു, ബാബുവേട്ടാ..നിങ്ങളൊരു അസാധ്യ നടനാണ്. ദിലീഷ് പോത്തൻ ചിത്രം ജോജി ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതിന് പുറമെ സോഷ്യൽ മീഡിയയിൽ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നിറയുകയാണ്. സിനിമയിൽ ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനത്തിന് പുറമെ ദിലീഷ് പോത്തന്റെ സംവിധാന മികവിനും ശ്യാം പുഷ്‌കറിന്റെ എഴുത്തിനുമാണ് ആരാധകർ പ്രധാനമായും കയ്യടി നൽകുന്നത്. സാൾട്ട് ആൻഡ് പെപ്പറിന് ശേഷം ബാബുരാജ് എന്ന നടന്റെ ഏറ്റവും മികച്ച പെർഫോമൻസാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ആരാധകർ പറയുന്നു. ഹാഷ്ടാഗ് ജോജിയെന്ന പേരിൽ ട്വിറ്ററിൽ ഇപ്പോൾ സിനിമ ട്രെൻഡിങ് ആണ്.

ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകന്‍, ബാബു രാജ്, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

No stories found.
The Cue
www.thecue.in