'നിഴലി'ന് ക്ലീൻ യു; ഏപ്രിൽ ഒൻപതിന് തീയറ്ററുകളിൽ

'നിഴലി'ന് ക്ലീൻ യു; ഏപ്രിൽ ഒൻപതിന് തീയറ്ററുകളിൽ

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിഴലിന്റെ സെൻസറിങ് കഴിഞ്ഞു. ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ സെൻസറിങ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഏപ്രിൽ ഒമ്പതിനാണ് സിനിമ റിലീസ് ചെയ്യുന്നത്.

In Cinemas April 9 🥳👍

Posted by Kunchacko Boban on Monday, April 5, 2021

ഏറെ നിഗൂഢതകൾ നിറഞ്ഞതാകും ചിത്രം എന്ന സൂചന നൽകുന്നതായിരുന്നു സിനിമയുടെ ട്രെയ്‌ലർ. ആ സ്ത്രീയും കുട്ടിയും ആരാണെന്ന് കണ്ടുപിടിക്കണം എന്ന ഡയലോഗിലൂടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഹിറ്റ് സിനിമകളുടെയും എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴൽ. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.

No stories found.
The Cue
www.thecue.in