മാസ്ക് ധരിക്കാതെ സെൽഫി എടുക്കാൻ ശ്രമം; ഫോൺ പിടിച്ച് വാങ്ങി നടൻ അജിത്; വീഡിയോ

മാസ്ക് ധരിക്കാതെ സെൽഫി എടുക്കാൻ ശ്രമം; ഫോൺ പിടിച്ച് വാങ്ങി നടൻ അജിത്; വീഡിയോ

നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആയതിന് പിന്നാലെ വോട്ടിംഗ് കേന്ദ്രത്തിൽ എത്തിയ നടൻ അജിത്തിന്റെ വീഡിയോയും ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഭാര്യ ശാലിനിക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാൻ എത്തിയത് .

അജിത്ത് എത്തിയ ഉടൻ തന്നെ പോളിങ് ബൂത്തിൽ ആരാധകരുടെ തിക്കും തിരക്കുമായി. ഇതിനിടയിൽ ചിലർ താരത്തിനൊപ്പം സെൽഫി എടുക്കാനുള്ള ശ്രമവും തുടങ്ങി. അതിലൊരാൾ മാസ്ക് വെക്കാതെ അജിത്തിന്റെ അടുത്ത് വരുകയും ചിത്രം എടുക്കാൻ ശ്രമിക്കുകയും ചെയ്തു.

മാസ്ക് ധരിക്കാതെ ചിത്രം എടുക്കാൻ ശ്രമിച്ച ആരാധകനിൽ നിന്നും ഫോൺ അജിത്ത് പിടിച്ചു വാങ്ങിച്ചു. ആരാധകനോട് അവിടെ നിന്ന് പോകാനും താരം ആവശ്യപ്പെട്ടു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

No stories found.
The Cue
www.thecue.in