നിവിന്‍ പോളിയുടെ 'താരം', വിനയ് ഗോവിന്ദ് സംവിധാനം, വിവേക് രഞ്ജിത് തിരക്കഥ

നിവിന്‍ പോളിയുടെ 'താരം', വിനയ് ഗോവിന്ദ് സംവിധാനം, വിവേക് രഞ്ജിത് തിരക്കഥ
nivin pauly starrer tharam

ഈസ്റ്റര്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി. 'താരം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് താരം.

കിളി പോയി എന്ന സിനിമയുടെ സഹതിരക്കഥാകൃത്ത് കൂടിയായ വിവേക് രഞ്ജിത് ആണ് താരത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ മരക്കാര്‍, ലൂസിഫര്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉണ്ട ഉള്‍പ്പെടെ നൂറിലധികം സിനിമകള്‍ക്ക് സബ് ടൈറ്റില്‍ തയ്യാറാക്കിയതും വിവേക് രഞ്ജിത്ത ആയിരുന്നു.

nivin pauly starrer tharam
nivin pauly starrer tharam nivin pauly starrer tharam

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പ്രദീഷ് എം വര്‍മയും സംഗീത സംവിധാനം രാഹുല്‍ രാജുമാണ്. ഹ്യൂമറും റൊമാന്‍സും നിറഞ്ഞ് ചിത്രമായിരിക്കും താരം.

രാജീവ് രവിയുടെ തുറമുഖം, നവാഗതനായ ലിജു കൃഷ്ണയുടെ പടവെട്ട്, രതീഷ് പൊതുവാളിന്റെ കനകം കാമിനി കലഹം എന്നീ സിനിമകളാണ് നിവിന്‍ പോളി നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യര്‍ ആണ് നിവിന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ. ആസിഫലിയും ഈ സിനിമയില്‍ നായക വേഷത്തിലുണ്ട്.

No stories found.
The Cue
www.thecue.in