'30 സെക്കന്റ് കൊടുക്ക് അഭിലാഷേ'; വ്യക്തിപരമായി അപകീർത്തിപ്പെടുത്തി; കുഞ്ചാക്കോ ബോബനും മോഹൻകുമാർ ഫാൻസിനുമെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

'30 സെക്കന്റ് കൊടുക്ക് അഭിലാഷേ'; വ്യക്തിപരമായി അപകീർത്തിപ്പെടുത്തി; കുഞ്ചാക്കോ ബോബനും മോഹൻകുമാർ ഫാൻസിനുമെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്‌ക്കെതിരെ പരാതി നൽകുവാനൊരുങ്ങി രാഹുല്‍ ഈശ്വര്‍. വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് രാഹുലിന്റെ പരാതി.

'30 സെക്കന്റ് കൊടുക്ക് അഭിലാഷേ' എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലൻസിയറും പറയുന്നുണ്ട് . ഈ സംഭാഷണത്തിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ നിയമനടപടിക്കൊരുങ്ങുന്നത്. റിപോർട്ടൽ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു രാഹുലിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു സംഭാഷണം ഉണ്ടായത്.

സംഭവത്തെക്കുറിച്ച്‌ രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ:

ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന്" തന്നെ നൽകും

ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ ...

Posted by Rahul Easwar on Thursday, April 1, 2021
No stories found.
The Cue
www.thecue.in