ആദ്യം നിങ്ങളുടെ അമ്മയോടും പെങ്ങളോടും ചോദിക്കൂ, ആശ്ലീല കമന്റിന് പ്രിയാമണിയുടെ മറുപടി

ആദ്യം നിങ്ങളുടെ അമ്മയോടും പെങ്ങളോടും ചോദിക്കൂ, ആശ്ലീല കമന്റിന് പ്രിയാമണിയുടെ മറുപടി

സമൂഹമാധ്യമത്തിൽ അശ്ളീല കമന്റ്‌ പോസ്റ്റ് ചെയ്ത ആൾക്കെതിരെ പ്രതികരിച്ച് നടി പ്രിയാമണി. നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ വ്യാജ ഐഡിയിൽ ഉള്ള ആളാണ് അശ്ലീല കമന്റ്‌ ചെയ്തത്. നഗ്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാമോ എന്നായിരുന്നു ചോദ്യം. ആദ്യം നിങ്ങളുടെ അമ്മയോടും പെങ്ങളോടും ചോദിക്കൂ. അവർ ചെയ്തതിന് ശേഷം ഞാൻ ചെയ്യാം’, എന്നായിരുന്നു പ്രിയാമണിയുടെ മറുപടി.

ഇത്തരം വ്യാജ മുഖങ്ങളുമായി എത്തുന്ന ശല്യക്കാരെ സൈബർ പൊലീസിനെ ഉപയോഗിച്ച് കണ്ടെത്തണമെന്ന് കമന്റിലൂടെ ആരാധകർ പ്രിയാമണിയോട് അഭിപ്രായപ്പെട്ടു. നടി നിയമപരമായി മുന്നോട്ടുപോകണമെന്നും ഈ വ്യാജ ഐഡിയിലെ ആളിന്റെ യഥാർഥ മുഖം സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടണമെന്നും ആരാധകർ പറഞ്ഞു.

No stories found.
The Cue
www.thecue.in