സണ്ണിയുടെ മുന്നിൽ പിടിച്ചു നിൽക്കേണ്ടേ? സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തിന്‌ മഞ്ജുവിന്റെ മറുപടി

സണ്ണിയുടെ മുന്നിൽ പിടിച്ചു നിൽക്കേണ്ടേ? സൗന്ദര്യത്തിന് പിന്നിലെ രഹസ്യത്തിന്‌ മഞ്ജുവിന്റെ മറുപടി

മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ‘ചതുർമുഖം’ സിനിമയെക്കുറിച്ച്‌ ഇരുവരും നൽകിയ രസകരമായ അഭിമുഖം വൈറൽ ആകുന്നു . ‘ചതുർമുഖ’ത്തിന്റെ പ്രസ് മീറ്റിന് എത്തിയ മഞ്ജു വാര്യരുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അഭിമുഖത്തിനിടെ അവതാരകൻ മഞ്ജുവിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് ചോദിക്കുന്നുണ്ട്. 'സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ?, എന്നായിരുന്നു ചിരിയോടെ മഞ്ജുവിന്റെ മറുപടി. അഭിനയം എന്ന പ്രൊഫഷനെ വളരെ സീരിയസായി കാണുന്നതിന്റെ തെളിവാണ് മഞ്ജുവിന്റെ പുതിയ ലുക്കെന്ന് സണ്ണി വെയ്ൻ പറഞ്ഞു.

ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ 'ഞങ്ങൾ ദുഷ്മൻ ദുഷ്മൻ ആണ്' എന്നായിരുന്നു കുസൃതിയോടെ സണ്ണിയുടെ ഉത്തരം. സണ്ണിയുമായി പെട്ടെന്ന് തന്നെ ഇണങ്ങിയെന്നും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ എന്നും മഞ്ജു പറയുന്നു.

മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറര്‍ ചിത്രമെന്ന അവകാശവാദവുമായാണ് ചതുര്‍മുഖം തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. മഞ്ജു വാരിയര്‍ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറില്‍ പുറത്തിറങ്ങുന്ന ചതുര്‍മുഖം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേര്‍ന്നാണ്. ആമേന്‍, നയന്‍, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയ അഭിനന്ദന്‍ രാമാനുജം ആണ് ചതുര്‍മുഖത്തിന്റെ ഛായാഗ്രഹണം. വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും സഹനിര്‍മ്മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് രചന. മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് തുടങ്ങി വന്‍താര നിര സിനിമയിലുണ്ട്.

No stories found.
The Cue
www.thecue.in