തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഒരു ഇരുപ്പായിരിക്കും; 'ഇരുളി'ലെ കഥാപാത്രത്തെക്കുറിച്ച് സൗബിൻ ഷാഹിർ

തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഒരു ഇരുപ്പായിരിക്കും; 'ഇരുളി'ലെ കഥാപാത്രത്തെക്കുറിച്ച് സൗബിൻ ഷാഹിർ

മര്‍ഡര്‍ ത്രില്ലറായ 'ഇരുൾ' സിനിമയിൽ കഥാപാത്രത്തെക്കുറിച്ചുള്ള സൂചന നൽകി നടൻ സൗബിൻ ഷാഹിര്‍. ഭയത്തോടെ എന്തിനെയോ നോക്കുന്ന തന്റെ ചിത്രമാണ് സൗബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 'ഈ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഇങ്ങനെ ഒരേ ഒരു ഇരുപ്പായിരിക്കും' എന്നാണ് ചിത്രത്തെക്കുറിച്ച് സൗബിൻ കുറിച്ചത്

ഈ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഇങ്ങനെ ഒരേ ഒരു ഇരുപ്പായിരിക്കും. #ഇരുൾ #Irul premieres 2nd April, on Netflix Netflix #NaseefIzuddin Fahadh Faasil Darshana Rajendran Anto Joseph

Posted by Soubin Shahir on Sunday, March 21, 2021

ഫഹദ് ഫാസില്‍ നായകനായ 'ഇരുള്‍' നെറ്റ്ഫ്ലിക്സിൽ ഏപ്രിൽ രണ്ടിന് പ്രീമിയർ ചെയ്യും. ദർശന രാജേന്ദ്രനും സൗബിൻ ഷാഹിറും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . നസീഫ് യൂസഫ് ഇസുദ്ദീനാണ് സംവിധാനം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ,പ്ലാന്‍ ജെ.സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് നിര്‍മ്മാണം.

നിഗൂഢതയും ദുരൂഹതയും നിലനിര്‍ത്തിയുള്ളതായിരുന്നു സിനിമയുടെ ട്രെയിലര്‍. ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിന്‍ ഷാഹിറും ഫഹദ് ഫാസിലും സംസാരിക്കുന്നതാണ് ട്രെയിലറിലെ ആകര്‍ഷണം. എട്ട് വര്‍ഷമായി ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന നസീഫ് യൂസുഫിന്റെ ആദ്യ സിനിമയാണ് ഇരുള്‍. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. അജയന്‍ ചാലിശേരി ആര്‍ട്ട് ഡയറക്ടര്‍. സീ യു സൂണിന് പിന്നാലെ ഒടിടി റിലീസായി എത്തുന്ന ഫഹദ് ഫാസില്‍ ചിത്രവുമാണ് ഇരുള്‍.

Related Stories

No stories found.
The Cue
www.thecue.in