നിവിൻ പോളിയും ആസിഫലിയും ഒന്നിച്ച്, എബ്രിഡ് ഷൈൻ ചിത്രം രാജസ്ഥാനിൽ

നിവിൻ പോളിയും ആസിഫലിയും ഒന്നിച്ച്, എബ്രിഡ് ഷൈൻ ചിത്രം രാജസ്ഥാനിൽ

സംവിധായകന്‍ എബ്രിഡ് ഷൈനിന്റെ നായകന്മാരായി നിവിന്‍ പോളിയും ആസിഫ് അലിയും. ആക്ഷന്‍ ഹീറോ ബിജു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ രാജസ്ഥാനില്‍ ആരംഭിക്കും. ഇതിനായി അടുത്ത ആഴ്ച രാജസ്ഥാനിലേയ്ക്ക് പുറപ്പെടാനിരിക്കുകയാണ് താരങ്ങള്‍. ഔട്ട്‌ഡോര്‍ ഷൂട്ടിനു പുറമെ ഒരു ഗാനരംഗവും അവിടെ ചിത്രീകരിക്കുമെന്നറിയുന്നു. ശാന്തിമാസ്റ്ററാണ് കോറിയോഗ്രാഫര്‍. രാജസ്ഥാന്‍ ഷെഡ്യൂളിനുശേഷം തൃപ്പൂണിത്തുറയില്‍ ഷൂട്ടിംഗ് പുനരാരംഭിക്കും നർമ്മത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

'മഹേഷും മാരുതിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷമായിരിക്കും ആസിഫ് അലി എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ ജോയ്ന്‍ ചെയ്യുക. സേതുവാണ്‌ ഈ ചിത്രം സംവിധാനം ചെയ്യുന്നത് . സിനിമയിലെ കഥാപാത്രമായേയ് മഹേഷിനൊപ്പം ഒരു വിന്റേജ് മോഡല്‍ മാരുതി 800ഉം ഉണ്ടാകും. മഹേഷും, ഒരു പെണ്‍കുട്ടിയും, മാരുതി 800 ഉം തമ്മിലുള്ള ത്രികോണ പ്രണയകഥയാണ് സിനിമയിൽ പറയുന്നത്.

നിവിൻ പോളിയും ആസിഫലിയും ഒന്നിച്ച്, എബ്രിഡ് ഷൈൻ ചിത്രം രാജസ്ഥാനിൽ
'മഹേഷും മാരുതിയും'; ഹീറോ റെഡി

'തുറമുഖം' ആണ് നിവിന്‍ പോളി നായകനായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം. 'കമ്മട്ടിപ്പാട'ത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലെത്തും. അമ്പതുകളിൽ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗോപൻ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിവിൻ പോളിയും ആസിഫലിയും ഒന്നിച്ച്, എബ്രിഡ് ഷൈൻ ചിത്രം രാജസ്ഥാനിൽ
രാജീവ് രവി ചിത്രം 'തുറമുഖം' ഈദ് റിലീസിന്, മേയ് 13ന് തീയറ്റററിൽ

Related Stories

No stories found.
logo
The Cue
www.thecue.in