'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകും'; ദൃശ്യം സ്റ്റൈൽ പോസ്റ്ററുമായി സന്ദീപ് വാരിയർ

'അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകും'; ദൃശ്യം സ്റ്റൈൽ പോസ്റ്ററുമായി  സന്ദീപ്  വാരിയർ

ദൃശ്യം സിനിമയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി വീണ്ടും ബിജെപി വക്താവ് സന്ദീപ് വാര്യർ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് ദൃശ്യം 2 സ്റ്റൈല്‍ ഒരുക്കിയാണ് സിനിമയെ വീണ്ടും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ദൃശ്യത്തിലെ ‘അയാളുടെ കുടുംബത്തെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരേയും പോകും’ എന്ന സിനിമയിലെ ഡയലോഗ് പോസ്റ്ററില്‍ കടമെടുത്തിട്ടുണ്ട്. അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകും, എന്നാണ് വിയജ യാത്രയുടെ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. നേരത്തെ ദൃശ്യം സിനിമ ആമസോണിൽ കാണുവാൻ സാധിച്ചതിൽ നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യക്ക് നന്ദിപറഞ്ഞുക്കൊണ്ടുള്ള പോസ്റ്റ് സന്ദീപ് വാരിയർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ വിജയ യാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യാത്ര മാര്‍ച്ച് 6 നാണ് സമാപനം. വിജയ് യാത്രയുടെ സമാപന ചടങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത്ഷായും പങ്കെടുക്കും. കേരളത്തിലുടനീളം നൂറോളം കേന്ദ്രങ്ങളില്‍ വിജയ് യാത്രക്ക് സ്വീകരണം നല്‍കും.

AD
No stories found.
The Cue
www.thecue.in