മമ്മൂട്ടി സിനിമയുടെ റിലീസ്, ദുല്‍ഖര്‍ സല്‍മാന്‍; ദൃശ്യം സെക്കന്‍ഡില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം ആന്റോ ജോസഫും
Drishyam 2

മമ്മൂട്ടി സിനിമയുടെ റിലീസ്, ദുല്‍ഖര്‍ സല്‍മാന്‍; ദൃശ്യം സെക്കന്‍ഡില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം ആന്റോ ജോസഫും

മമ്മൂട്ടി സിനിമയുടെ റിലീസ് മാറ്റി വച്ച കാര്യം സംസാരിക്കുന്ന മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയെ ആയിരുന്നു ദൃശ്യം സെക്കന്‍ഡിന്റെ പ്രീ റിലീസ് ടീസറുകളിലൊന്നില്‍ കാണിച്ചിരുന്നത്. തിയറ്ററുടമയായ ജോര്‍ജ്ജുകുട്ടിയുടെ ആദ്യ രംഗങ്ങളിലൊന്നില്‍ നിര്‍മ്മാതാവ് ആന്റോ ജോസഫും സിനിമയുടെ ഭാഗമാണ്.

മറ്റൊരു രംഗത്തില്‍ സംഭാഷണത്തില്‍ ദുല്‍ഖര്‍ സല്‍മാനും കടന്നുവരുന്നു. ആന്റോ ജോസഫ് നിര്‍മ്മിച്ച മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് റിലീസ് മാറ്റിവച്ച കാര്യമാണോ ജോര്‍ജുകുട്ടി പറയുന്നതെന്ന് ടീസറിന് കമന്റുകളുണ്ടായിരുന്നു. രാജാക്കാട് പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനായി ആന്റണി പെരുമ്പാവൂരും രണ്ടാം ഭാഗത്തിലുണ്ട്. മുഴുനീള കഥാപാത്രമല്ലെന്ന് മാത്രം. ദൃശ്യം ആദ്യഭാഗത്തിന്റെ ഓപ്പണിംഗ് സീന്‍ ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രത്തിനൊപ്പമായിരുന്നു.

ആമസോണ്‍ പ്രൈം വീഡിയോ റിലീസ് ചെയ്ത ദൃശ്യം സെക്കന്‍ഡ് മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിജയചിത്രങ്ങളുടെ രണ്ടാം ഭാഗം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാറില്ലെന്ന

പതിവിനെ മറികടന്നാണ് ജീത്തു ജോസഫ് ചിത്രത്തിന് കയ്യടി ലഭിക്കുന്നത്. ദൃശ്യം സെക്കന്‍ഡ് തിയറ്ററുകളില്‍ റിലീസ് ചെയ്യാത്തതിലെ നിരാശയും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.

AD
No stories found.
The Cue
www.thecue.in