റാമോജി ഫിലിം സിറ്റി വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു

റാമോജി ഫിലിം സിറ്റി വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു

Published on

പത്ത് മാസങ്ങൾക്ക് ശേഷം റാമോജി ഫിലിം സിറ്റി വിനോദ സഞ്ചാരികൾക്കായി തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്നായിരുന്നു ഫിലിം സിറ്റി അടച്ചിരുന്നത് . വിനോദവും സിനിമയും തമ്മിൽ ഇടകലർന്ന ആകർഷകമായ കാഴ്ചകളാണ് റാമോജി ഫിലിം സിറ്റിയിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. സിനിമാ ലൊക്കേഷനുകള്‍, സ്റ്റണ്ട് ഷോകള്‍, ലണ്ടൻ വീഥികള്‍ മുഗള്‍ ഗാര്‍ഡൻ, സാഹസിക വിനോദങ്ങള്‍ തുടങ്ങി ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളൊക്കെയും ഇവിടെ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്.

റാമോജി ഫിലിം സിറ്റി വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുന്നു
ബിഗ് ബോസ് സീസൺ ത്രീ; മത്സരാർഥികളിൽ സുപരിചിതർ കുറവ്; കൂടുതലും യുവാക്കൾ

വിവിധ തലങ്ങളിലുള്ള താമസ സൗകര്യങ്ങളാണ് റാമോജി ഫിലിം സിറ്റിയിൽ ഒരുക്കിയിട്ടുള്ളത്. സാധാരണക്കാർക്ക് താമസിക്കാനുള്ള ബഡ്ജറ്റ് മുറികളും ഇവിടെ ലഭ്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഫിലിം സിറ്റി പ്രവർത്തിക്കുക.

പ്രധാന കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം ഉറപ്പുവരുത്തിയുമായിരിക്കും ഫിലിം സിറ്റിയുടെ പ്രവര്‍ത്തനം. സുരക്ഷാ മാനദണ്ഡങ്ങളില്‍ പരിശീലനം ലഭിച്ച ഗൈഡുകളാണ് ടൂറിസ്റ്റുകളെ അനുഗമിക്കുക.

logo
The Cue
www.thecue.in