വീണ്ടും ജോഷിക്കൊപ്പം, ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി; ആർ ജെ ഷാൻ തിരക്കഥ

വീണ്ടും ജോഷിക്കൊപ്പം, ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി; ആർ ജെ ഷാൻ തിരക്കഥ

10 വര്‍ഷങ്ങള്‍ക്ക് ശേഷം നടൻ സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്നു. സുരേഷ് ഗോപിയുടെ 252ത്തെ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ആവേശം സഹിക്കുവാൻ പറ്റുന്നില്ലെന്നും ജോഷിയെന്ന മഹാ പ്രതിഭയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുവാൻ പോവുകയാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആവേശം സഹിക്കാന്‍ പറ്റുന്നില്ല. ജോഷി എന്ന മഹാ പ്രതിഭയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്നു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ നാളെ രാവിലെ 11 മണിക്ക്.

സുരേഷ്‌ഗോപി

Can't contain the excitement till 7! Happy to reunite with the master craftsman. Call for shots and frames by #Joshiy....

Posted by Suresh Gopi on Saturday, February 13, 2021

ആര്‍ജെ ഷാന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിൽ ജേക്കസ് ബിജോയ് സംഗീതം ഒരുക്കുന്നു. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും നാളെ രാവിലെ 11 മണിക്ക് പുറത്തുവിടും. കാവൽ, ഒറ്റക്കൊമ്പൻ, രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ത്രില്ലർ എന്നിവക്ക് ശേഷം ആയിരിക്കും ഈ സിനിമ തിയറ്ററിൽ എത്തുന്നത്.

സുരേഷ് ഗോപിയുടെ 250മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. മാത്യൂ തോമസ് പാലമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നറാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പേരു മാറ്റിയ ‘ഒറ്റക്കൊമ്പന്‍’ നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടമാണ്.

No stories found.
The Cue
www.thecue.in