ആ നല്ല നാളിനി തുടരുമോ..., പ്രണയാര്‍ദ്രമായി അക്ഷയും നൂറിനും; വെള്ളേപ്പത്തിനായ് വിനീത് ശ്രീനിവാസന്‍ പാടുന്നു


ആ നല്ല നാളിനി തുടരുമോ..., പ്രണയാര്‍ദ്രമായി അക്ഷയും നൂറിനും; വെള്ളേപ്പത്തിനായ് വിനീത് ശ്രീനിവാസന്‍ പാടുന്നു

അക്ഷയ് രാധാകൃഷ്ണന്‍, നൂറിന് ഷെരീഫ്, ഷൈന്‍ ടോം ചാക്കോ, റോമാ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി. നവാഗതനായ പ്രവീണ് രാജ് പൂക്കാടന്‍ സംവിധാനം ചെയ്ത വെള്ളേപ്പം എന്ന സിനിമയിലെ ആദ്യ ഗാനമെത്തി.


ആ നല്ല നാളിനി തുടരുമോ..., പ്രണയാര്‍ദ്രമായി അക്ഷയും നൂറിനും; വെള്ളേപ്പത്തിനായ് വിനീത് ശ്രീനിവാസന്‍ പാടുന്നു
Operation Java movie review: ത്രില്ലിംഗ് ഓപ്പറേഷന്‍, സുധി.സി.ജെ എഴുതിയ റിവ്യു

ആ നല്ല നാള്‍ ഇനി തുടരുമോ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്നാണ്. ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. പ്രത്യാശയും വിരഹവുമെല്ലാം ചേര്‍ന്ന ഗാനത്തിന് ഡിനു മോഹന്‍ വരികള്‍ എഴുതിയിരിക്കുന്നു. എറിക് ജോണ്‍സനാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.

ബാറോക് ഫിലിംസിന്റെ ബാനറില്‍ ജീന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ രചന ജീവന്‍ ലാലാണ് . ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. കലാസംവിധാനം ജ്യോതിഷ് ശങ്കര്‍. എസ്. പി വെങ്കിടേഷ്, ലീല ഗിരീഷ് കുട്ടന്‍ എന്നിവരാണ് മറ്റ് ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിലോടെ തീയറ്ററുകളില്‍ എത്തും.

തൃശൂരിന്റെ പ്രധാന പ്രാതല്‍ വിഭവമായ വെള്ളേപ്പത്തിന്റെയും. വെള്ളേപ്പ നിര്‍മ്മാണത്തിലൂടെ പ്രശസ്തിയാര്‍ജിച്ച വെള്ളേപ്പങ്ങാടിയുടെയും കഥ പറയുന്ന ചിത്രമാണ് വെള്ളേപ്പം. വൈശാഖ് , ഫാഹിം സഫര്, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

AD
No stories found.
The Cue
www.thecue.in