'മെറിൽ സ്ട്രിപ്പിന് എത്ര ദേശിയ അവാർഡുകൾ കിട്ടി'; വീണ്ടും കങ്കണ

'മെറിൽ സ്ട്രിപ്പിന് എത്ര ദേശിയ അവാർഡുകൾ കിട്ടി'; വീണ്ടും  കങ്കണ

ഹോളിവുഡ് നടി മെറിൽ സ്ട്രിപ്പുമായി താരതമ്യം ചെയ്ത നടി കങ്കണ റണാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. തന്നെക്കാൾ കഴിവുള്ള നടിമാർ ഈ ഗ്രഹത്തിൽ തന്നെയില്ലെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. എന്നാൽ മെറിൽ സ്ട്രിപ്പിന് ലഭിച്ച ഓസ്കാർ പുരസ്കാരങ്ങളെക്കുറിച്ച് കങ്കണയുടെ ട്വീറ്റിന് കമന്റുകൾ വന്നിരുന്നു. വിമർശകരുടെ ചോദ്യങ്ങൾക്ക്, മെറിൽ സ്ട്രിപ്പിന് എത്ര ദേശീയ പദ്മ പുരസ്കാരങ്ങൾ കിട്ടിയെന്ന മറുചോദ്യത്തോടെയാണ് കങ്കണ മറുപടി പറയുന്നത്. അടിമ മനോഭാവത്തിൽ നിന്നും പുറത്ത് വരണമെന്നും കങ്കണ ട്വീറ്റ് ചെയ്തു

കങ്കണയുടെ ട്വീറ്റ്

എന്നോട് എത്ര ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചു എന്ന് ചോദിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളതാണ് ഇതാണ് മെറിൽ സ്ട്രിപ്പിന് എത്ര ദേശിയ പദ്മ പുരസ്കാരങ്ങൾ ലഭിച്ചു. ഉത്തരം ഇല്ല എന്നതാണ്. അടിമ മനോഭാവത്തിൽ നിന്നും പുറത്ത് വരൂ. ആത്മാഭിമാനം സ്വയം കണ്ടെത്തു.

ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും റേഞ്ചും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നായിരുന്നു കങ്കണയുടെ ട്വീറ്റ് . കങ്കണയുടെ പുതിയ സിനിമകളായ തലൈവിയുടെയും ധാക്കത്തിന്റെയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു . ഈ ലോകത്തിൽ മറ്റൊരു നടിക്കും തന്നെക്കാൾ കഴിവില്ല . ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങും. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാൻ മെറിൽ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാൽ ഗഡോട്ടിനെപ്പോലെ ആക്‌ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും സാധിക്കും- ഇപ്രകാരമായിരുന്നു കങ്കണയുടെ നേരത്തെയുള്ള ട്വീറ്റ്

No stories found.
The Cue
www.thecue.in