'വസ്തുതകളെ വളച്ചൊടിച്ചോളൂ..സത്യം സത്യമായി തന്നെ തുടരും'; സണ്ണി ലിയോൺ

'വസ്തുതകളെ വളച്ചൊടിച്ചോളൂ..സത്യം സത്യമായി തന്നെ തുടരും'; സണ്ണി ലിയോൺ

പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ നടി സണ്ണി ലിയോണിനെ വഞ്ചനാ കേസുമായി ബന്ധപ്പെട്ട് ക്രൈം ചോദ്യം ചെയ്തതിന് പിന്നാലെ വിഷയത്തിൽ മറുപടിയെന്നോണം താരത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്. നിങ്ങൾ വസ്തുതകളെ എത്രയൊക്കെ വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരുമെന്നും മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും നിങ്ങളെ മാത്രം വിശ്വാസത്തിലെടുത്താൽ മതിയെന്നുമാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് പറഞ്ഞു 29 ലക്ഷം സണ്ണി ലിയോൺ കൈപ്പറ്റിയെന്നും തുടർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്യാതെ വഞ്ചിച്ചെന്നുമാണ് പ്രോഗ്രാം കോർഡിനേറ്റർ ആയ ഷിയാസ് പോലീസിന് നൽകിയ പരാതി. എന്നാൽ 5 തവണ താൻ സംഘാടകർക്കു ഡേറ്റ് നൽകിയിരുന്നുവെന്നും എന്നാൽ ആ ദിവസങ്ങളിലൊന്നും ചടങ്ങുകൾ നടത്തിയില്ലെന്നും പിന്നീടു പല അസൗകര്യങ്ങളും ഉണ്ടായെന്നുമാണ് സണ്ണി ലിയോൺ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി.

സണ്ണി ലിയോണിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്

നിങ്ങൾ വസ്തുതകളെ വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല, നിങ്ങളെ മാത്രം വിശ്വസിപ്പിച്ചാൽ മതി

ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. ഒരാഴ്ച ക്വാറന്റീനിൽ കഴിഞ്ഞ താരം പിന്നീട് ഷൂട്ടിങിനും ഉദ്ഘാടന പരിപാടികൾക്കും ഡേറ്റ് നൽകിയിരുന്നു. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടാകുന്നത്.

2016 മുതൽ പല തവണയായി പണം മാനേജർ മുഖേന കൈപ്പറ്റിയ ശേഷം 2019ലെ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിയുടെ തലേന്നു സണ്ണി ലിയോണി പിന്മാറിയെന്നാണു പെരുമ്പാവൂർ സ്വദേശി ഷിയാസ് ഡിജിപിക്കു നൽകിയ പരാതിയിലുള്ളത്. പിന്മാറിയ വിവരം നടി ട്വീറ്റ് ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഷിയാസ് പറഞ്ഞു. ഡിജിപിയുടെ നിർദേശപ്രകാരമാണു കൊച്ചി ക്രൈംബ്രാ‌ഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.

AD
No stories found.
The Cue
www.thecue.in