'ഞെട്ടലും ഭയവും ഉണ്ടെങ്കിലും അതൊക്കെ പോസിറ്റിവ് ആയി'; സിനിമയിലെ ഒൻപത് വർഷത്തെക്കുറിച്ച് ദുൽഖർ സൽമാൻ

'ഞെട്ടലും ഭയവും ഉണ്ടെങ്കിലും അതൊക്കെ പോസിറ്റിവ് ആയി'; സിനിമയിലെ ഒൻപത് വർഷത്തെക്കുറിച്ച് ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ സിനിമയിൽ എത്തിയിട്ട് ഒൻപത് വർഷം. സിനിമയിലെ ഒൻപതു വർഷക്കാലത്തിനിടയിൽ ഒരുപാട് ഞെട്ടലുകളും ഭയങ്ങളും ഉണ്ടായെന്നും എന്നാൽ അവയൊക്കെ പോസിറ്റിവ് ആയി കാണുവാൻ സാധിച്ചെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ദുൽഖർ സൽമാൻ വ്യക്തമാക്കി. സിനിമയിൽ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയും സ്നേഹവും ദുൽഖർ സൽമാൻ അറിയിച്ചു.

ദുൽഖർ സൽമാന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

നമ്മുടെ സിനിമയായ സെക്കൻഡ് ഷോ റിലീസ്സ് ചെയ്തിട്ട് ഒൻപതു വർഷമാകുന്നു. നിങ്ങളുടേതുൾപ്പെടെ ധാരാളം പുതുമുഖങ്ങളുടെ അരങ്ങേറ്റം ഈ സിനിമയിലൂടെ അടയാളപ്പെടുത്തി. ഇന്ന് ഞാൻ ഒരു പുതിയ സിനിമ ആരംഭിക്കുന്നു. ഞെട്ടലുകളും ഭയങ്ങളും ഇപ്പോഴും നിലവിലുണ്ടെങ്കിലും അതൊക്കെ പോസിറ്റിവ് ആക്കുവാൻ സാധിച്ചു. ഞാൻ ഇവിടെ നിന്നാണ് വന്നതെന്നും എങ്ങനെയാണ് ആരംഭിച്ചതെന്നുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് ഒൻപതു വർഷത്തെക്കുറിച്ചുള്ള ചിന്തകൾ. നിങ്ങളുടെ നിരന്തരമായ പിന്തുണയ്ക്കും സ്നേഹത്തിനും വലിയ നന്ദി.നിങ്ങൾക്കെല്ലാവർക്കും ഒപ്പം ഈ മാന്ത്രിക വണ്ടർലാൻഡിൽ പ്രവർത്തിക്കുന്നത് ഒരു അംഗീകാരമാണ്. മികച്ച സിനിമകളും ആരോഗ്യവും നിങ്ങൾക്കെല്ലാവർക്കും സന്തോഷവും നൽകുന്നതിനായി പ്രാർത്ഥിക്കുന്നു. വീണ്ടും നന്ദി!

സിനിമയിലെ ദുൽഖർ സൽമാന്റെ ഒൻപത് വർഷത്തെ ആഘോഷത്തെ തുടർന്ന് #09YerasOfDULQUERISM ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ് ആണ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽഖർ സൽമാൻ സിനിമയിലേക്ക് എത്തിയത്. സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'കുറുപ്പ്' ആണ് ദുൽഖറിന്റെ പുതിയ ചിത്രം. നാല്പത് കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. ഇതിനോടകം 30 സിനിമകളിൽ അഭിനയിച്ച ദുൽഖർ സൽമാൻ ഇപ്പോൾ നിർമാതാവിന്റെ കുപ്പായവും അണിഞ്ഞിരിക്കുകയാണ്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ‌ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ നാലാമത്തെ ചിത്രമായ 'അടി'യുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. പ്രശോഭ് വിജയൻ സംവിധാനം നിർവഹിക്കുന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണകുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in