'ഏറ്റവും പോസിറ്റീവും, സഹായമനസ്‌കനും, നിങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെ', പൃഥ്വിരാജിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

'ഏറ്റവും പോസിറ്റീവും, സഹായമനസ്‌കനും, നിങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെ', പൃഥ്വിരാജിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍

പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഇരുവരും ഒന്നിക്കുന്ന ഭ്രമം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിനൊപ്പമുള്ള പഴയ ഓര്‍മ്മയും ഉണ്ണി മുകുന്ദന്‍ ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്.

ഏറ്റവും പോസിറ്റീവും സഹായിക്കാന്‍ മനസുള്ളയാളുമാണ് പൃഥ്വിരാജെന്നും, ഇപ്പോഴും അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു. ഭ്രമം സിനിമയില്‍ ജോയിന്‍ ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് നടന്റെ കുറിപ്പ് ആരംഭിക്കുന്നത്. പൃഥ്വിരാജിനൊപ്പമുള്ള തന്റെ ആദ്യത്തെ ഫോട്ടോയാണ് ഇതെന്നും താരം കുറിച്ചു.

'വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ അഭിനയം ആരംഭിക്കുന്ന സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ടീം അംഗങ്ങളായ ഞങ്ങള്‍ ഒരു ചെറിയ ഒത്തുചേരല്‍ നടത്തിയിരുന്നു. ഞാന്‍ ഒരു ഓട്ടോറിക്ഷയിലാണ് അന്ന് അവിടെ എത്തിയത്. രാത്രി വൈകി എല്ലാവരും തിരിച്ചു പോകുമ്പോള്‍, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ഡ്രൈവ് വാഗ്ദാനം ചെയ്തത്. ആ ജെന്റില്‍മാന്റെ വാഗ്ദാനം ഞാന്‍ സന്തോഷപൂര്‍വ്വം നിരസിക്കുകയാണ് അന്ന് ചെയ്തത്, പക്ഷേ അന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ ഞാന്‍ വളരെയധികം സന്തോഷവാനായിരുന്നു. നിങ്ങള്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്, ഏറ്റവും പോസിറ്റീവും സഹായമനസ്‌കനും. അവസാനം നിങ്ങളുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നതില്‍ ഞാന്‍ അതിയായ സന്തോഷവാനാണ്', ഉണ്ണി മുകുന്ദന്‍ കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

This one is Special! Joined #Bhramam and if I clearly remember this happens to be my first and only picture with...

Posted by Unni Mukundan on Sunday, January 31, 2021

ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി.കെ.ചന്ദ്രനാണ് ഭ്രമം ഒരുക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍.എം, എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജേക്‌സ് ബിജോയ്.

Unni Mukundan About Prithviraj

The Cue
www.thecue.in