'കർണ്ണൻ' ഏപ്രിലിൽ, ധനുഷ്-മാരി സെല്‍വരാജ് ചിത്രം റിലീസ് പ്രഖ്യാപിച്ച് നിർമ്മാതാവ്

'കർണ്ണൻ' ഏപ്രിലിൽ, ധനുഷ്-മാരി സെല്‍വരാജ് ചിത്രം റിലീസ് പ്രഖ്യാപിച്ച് നിർമ്മാതാവ്

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കർണ്ണൻ 2021 ഏപ്രിൽ മാസം തിയേറ്ററുകളിലേയ്ക്ക്. നിർമാതാവ് കലൈപുലി തനുവാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രവും രജിഷയുടെ ആദ്യ തമിഴ് ചിത്രവുമാണ് കർണ്ണൻ. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

'പരിയേറും പെരുമാള്‍' എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴ് ഗ്രാമീണ പശ്ചാത്തലത്തില്‍ ജാതി രാഷ്ട്രീയം പറഞ്ഞ ചിത്രം ഏറെ പുരസ്‍കാരങ്ങളും നേടിയിരുന്നു. ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിന് പിന്നാലെ ധനുഷ്- ശെൽവരാഘവൻ ടീമിന്റെ 'നാനെ വരുവേൻ' എന്ന ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'കർണന്റെ' നിർമാതാവ് കലൈപുലി തനുവിന്റെ വി. ക്രിയേഷൻസ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

'കർണ്ണൻ' ഏപ്രിലിൽ, ധനുഷ്-മാരി സെല്‍വരാജ് ചിത്രം റിലീസ് പ്രഖ്യാപിച്ച് നിർമ്മാതാവ്
വില്ലനല്ല നോബിള്‍, 11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒറ്റക്കൊമ്പനില്‍ ഒന്നിച്ച്

ധനുഷ് - ശെൽവരാഘവൻ കൂട്ടുകെട്ടിൽ 'പുതുപ്പേട്ടൈ'യുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരിലേയ്ക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത എത്തിയത്. കാർത്തിയെ നായകനാക്കി 2010ൽ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോൾ ധനുഷിന്റെ കഥാപാത്രത്തെ കുറിച്ചുളള സംശയങ്ങളും ഏറെയാണ്. ആക്ഷൻ അഡ്വഞ്ചർ സ്വഭാവമുള്ള സിനിമക്കായി 2024 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് ധനുഷ് അറിയിച്ചത്. ‘അദ്രങ്കി രേ’, ‘ജഗമേ തന്തിരം’ എന്നിവയാണ് ധനുഷിന്റേതായി വരാനിരിക്കുന്ന മറ്റുചിത്രങ്ങൾ.

Summary

Dhanush’s Karnan to hit screens in April

Related Stories

No stories found.