'എന്തിനായിരുന്നു ഈ പ്രഹസനം?', പുരസ്കാര വിതരണരീതി ശരിയായില്ല, ആരു നൽകി ഈ ഉപദേശമെന്ന് ഹരീഷ് വാസുദേവന്‍

'എന്തിനായിരുന്നു ഈ പ്രഹസനം?', പുരസ്കാര വിതരണരീതി ശരിയായില്ല, ആരു നൽകി ഈ ഉപദേശമെന്ന് ഹരീഷ് വാസുദേവന്‍

ഒരു ഗ്ലൗസും മാസ്‌കും ഇട്ട് സാനിറ്റൈസറും ഉപയോഗിച്ചാൽ തീരാത്ത പ്രശ്നമായിരുന്നോ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നതെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. കോവിഡ് പ്രോട്ടോക്കോൾ പൊതുവിൽ കൃത്യമായി പാലിക്കുന്ന മുഖ്യമന്ത്രി അക്കാര്യത്തിൽ മാതൃകയാണ്, എങ്കിലും അവാർഡ് മേശപ്പുറത്ത് വെച്ച് ജേതാക്കളോട് എടുത്തോളാൻ പറഞ്ഞത് മോശമായിപ്പോയെന്ന് ഹരീഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇതിലും നല്ലന്ന് തപാലിൽ അയച്ചു കൊടുക്കുന്നത് ആയിരുന്നു എന്നാണ് പോസ്റ്റിന് താഴെ വന്ന ​ഡോക്ടർ ബിജുകുമാർ ദാമോദരന്റെ കമന്റ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മേശപ്പുറത്തുനിന്ന് എടുത്തുകൊണ്ടുപോയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് സംവിധായകന്‍ പ്രതാപ് ജോസഫ് പ്രതികരിച്ചിരിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോൾ പൊതുവിൽ കൃത്യമായി പാലിക്കുന്ന മുഖ്യമന്ത്രി അക്കാര്യത്തിൽ മാതൃകയാണ്, എന്നാൽ ഒരു കാര്യം പറയാതെ...

Posted by Harish Vasudevan Sreedevi on Saturday, January 30, 2021

അഡ്വ. ഹരീഷ് വാസുദേവന്‍റെ ഫേസ്ബുക് പോസ്റ്റ്

കോവിഡ് പ്രോട്ടോക്കോൾ പൊതുവിൽ കൃത്യമായി പാലിക്കുന്ന മുഖ്യമന്ത്രി അക്കാര്യത്തിൽ മാതൃകയാണ്, എന്നാൽ ഒരു കാര്യം പറയാതെ വയ്യ. സിനിമാ അവാർഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാൻ പറഞ്ഞത് മോശമായിപ്പോയി. കോവിഡിന്റെ പേരിലാണ് അത് ചെയ്തതെങ്കിൽ യുക്തിരഹിതമാണ്. ഒരു ഗ്ലൗസും മാസ്‌കും ഇട്ട് സാനിറ്റൈസർ ഉപയോഗിച്ചാൽ തീരാത്ത പ്രശ്നമാണോ ഇത്? കൈകൾ തമ്മിൽ സ്പര്ശിക്കുക പോലും വേണ്ട അവാർഡ് നൽകുമ്പോൾ. പിന്നെ ആരാണീ ഉപദേശം സർക്കാരിന് നൽകിയത്?

പൊതുസ്ഥലത്ത് വ്യക്തികൾ 6 അടി വിട്ടുമാത്രമേ നിൽക്കാവൂ എന്നാണ് നിയമം. ആ നിയമം പരസ്യമായി തെറ്റിച്ചാണ് ഈ നിയമം നടപ്പാക്കേണ്ടവരെല്ലാം പെരുമാറുന്നത് എന്നു കാണാം. പിന്നെന്തിനായിരുന്നു ഈ പ്രഹസനം?

ബഹുമാനക്കുറവ് കാട്ടിയെന്നോ ഒന്നുമല്ല, വാങ്ങിയവർ എന്നും മനസിൽ സൂക്ഷിക്കുന്ന മുഹൂർത്തം ഇങ്ങനെ അല്ലാതാക്കാമായിരുന്നു എന്നു മാത്രം. ഇത് ഒഴിവാക്കാമായിരുന്നു. ഗ്ലൗസ് ധരിച്ച് അവാർഡ് കയ്യിൽ കൊടുക്കാമായിരുന്നില്ലേ?

ഡോക്ടർ ബിജുകുമാർ ദാമോദരന്റെ കമന്റ്

കോവിഡ് പടരുന്നത് തടയാനാണ് അവാർഡ് കയ്യിൽ കൊടുക്കാത്തത് എന്നാണ് പറയുന്നത് എങ്കിൽ ഒരു സംശയം. സ്റ്റേജിലേ പ്രസംഗ പീഡത്തിലും മൈക്കിലും തൊട്ടാണ് എല്ലാവരും സംസാരിച്ചത്. 30 പേരെങ്കിലും സംസാരിച്ചിട്ടുണ്ടാവണം. കോവിഡ് വ്യാപനത്തിനുള്ള വലിയ സാധ്യത അതല്ലേ.ഒരാൾ മറ്റൊരാൾക്കു ശിൽപം കൈമാറുന്നതിലും വലിയ രോഗ വ്യാപന സാധ്യത അല്ലേ 30 ൽ അധികം പേര് ഒരേ പോഡിയത്തിൽ പിടിച്ചു പ്രസംഗിക്കുമ്പോൾ ഉണ്ടാകുന്നത്. അതേപോലെ ചേർന്നു നിന്നു ഓരോ അവാർഡ് വിന്നറും ഫോട്ടോ എടുക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നുമില്ല. ഇതിലും നന്ന് തപാലിൽ അയച്ചു കൊടുക്കുന്നത് ആയിരുന്നു

No stories found.
The Cue
www.thecue.in