'സയീദ് മസൂദും ജതിൻ രാംദാസും' എന്ന് പൃഥ്വി, 'ഇത് മൊയ്തീനും അപ്പുവുമല്ലേ' എന്ന് കമന്റ്

'സയീദ് മസൂദും ജതിൻ രാംദാസും' എന്ന് പൃഥ്വി, 'ഇത് മൊയ്തീനും അപ്പുവുമല്ലേ' എന്ന് കമന്റ്

'സയീദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ ഒരുമിച്ചെത്തിയപ്പോൾ’, ടൊവീനോ തോമസിനൊപ്പമുള്ള ചിത്രത്തിനൊപ്പം പൃഥ്വിരാജിന്റെ അടിക്കുറിപ്പ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ രണ്ട് കഥാപാത്രങ്ങളുടെ പേരുകളാണ് പൃഥ്വി പോസ്റ്റിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ‘ഇംഗ്ലിഷിൽ ഒരു അടിക്കുറിപ്പ് ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വച്ചു’, എന്നായിരുന്നു ഇതേ ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചത്.

'ഇവർ എമ്പുരാന് വേണ്ടി ഒന്നിച്ചതാണെന്ന് കരുതല്ലേ, പല സിനിമകളിലായി രണ്ടുപേരും തിരക്കിലാണ്'എന്നാണ് പോസ്റ്റിന് ആരാധകരുടെ കമന്റ്. 'ഇത് മൊയ്തീനും അപ്പുവുമല്ലേ' എന്നും ചോദ്യമുണ്ട്. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് പൃഥ്വി ഇപ്പോൾ. ഫോർട്ടുകൊച്ചിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുന്നത്. തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ്, മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതി എന്നിവയാണ് അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ പൃഥ്വിരാജ് ചിത്രങ്ങൾ.

പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് ചിത്രം ജനഗണമനയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മിന്നൽ മുരളി, കള, അന്വേഷിപ്പിൻ കണ്ടെത്തും, കാണെക്കാണെ, നാരദൻ, വാശി, വഴക്ക് എന്നിവയാണ് വരാനിരിക്കുന്ന ടൊവിനോ ചിത്രങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in