സ്വർണ്ണക്കടത്തും ലൈഫ് മിഷനും കൊവിഡും, മാധ്യമങ്ങളെ പരിഹസിക്കാനല്ല 'നാലാം തൂൺ': എസ് സുരേഷ് ബാബു

സ്വർണ്ണക്കടത്തും ലൈഫ് മിഷനും കൊവിഡും, മാധ്യമങ്ങളെ പരിഹസിക്കാനല്ല 'നാലാം തൂൺ': എസ് സുരേഷ് ബാബു

കൊവിഡ് കാലത്തെ കേരള രാഷ്ട്രീയം പ്രമേയമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് നാലാം തൂൺ. മാധ്യമങ്ങൾ കൊവിഡ് സാഹചര്യത്തോട് വേണ്ടത്ര ജാഗ്രത പുലർത്തിയിരുന്നോ എന്ന ആശങ്കയാണ് നാലാം തൂൺ എന്ന സിനിമയ്ക്ക് പിന്നിലെന്ന് തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബു. തെറ്റ് ചൂണ്ടിക്കാണിക്കുമെങ്കിലും മാധ്യമങ്ങളെ കാരിക്കേച്ചർ മാതൃകയിൽ പരിഹസിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് ബാബു ദ ക്യുവിനോട് പറഞ്ഞു.

ആസിഫലിയും സുരാജ് വെഞ്ഞാറമ്മൂടുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവരെക്കൂടാതെ നായകനിരയിലുള്ള രണ്ട് പേർ കൂടി വരാനുണ്ടെന്നും അതാരൊക്കെ എന്നതിൽ ഉടൻ സ്ഥിരീകരണം ഉണ്ടാകുമെന്നും തിരക്കഥാകൃത്ത് പറയുന്നു. അർജുൻ അശോകൻ, നിതാ പിള്ള, അപർണ ബാലമുരളി, ഹണി റോസ്, ഇന്ദ്രൻസ് എന്നിവരാണ് മറ്റുതാരങ്ങൾ.

സ്വർണ്ണക്കടത്തും ലൈഫ് മിഷനും കൊവിഡും, മാധ്യമങ്ങളെ പരിഹസിക്കാനല്ല 'നാലാം തൂൺ': എസ് സുരേഷ് ബാബു
കൊവിഡ് കാലത്തെ കേരള രാഷ്ട്രീയവും മാധ്യമങ്ങളും, ആസിഫലി- സുരാജ് ടീമിനൊപ്പം നാലാം തൂണുമായി അജയ് വാസുദേവ്

കാരിക്കേച്ചർ മാതൃക വെച്ച് മാധ്യമങ്ങളെ പരിഹസിക്കാൻ പോകുന്നില്ല

പൊളിറ്റിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സിനിമ. കൊവിഡ് കാലത്തിന്റെ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്. കൊവിഡ് അവസാനിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം ഇപ്പോഴും ആളുകൾ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഇത് പെട്ടെന്ന് അവസാനിക്കുന്ന ഒരു കാര്യമല്ല. വീണ്ടും വീണ്ടും ഗുരുതരമായിക്കൊണ്ടിരിക്കാം. പ്ലേഗ് ഭൂമിയിലെ പകുതി മനുഷ്യരെ കൊന്നതാണ്. അതിന് ശേഷം എത്രയോ പാൻഡമിക്കുകൾ സംഭവിച്ചു, കോടിക്കണക്കിന് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ട് കണ്ടിട്ടുളളതിൽ ഏറ്റവും വലിയ മഹാമാരിയെ നേരിടേണ്ടിവരുമ്പോൾ കാണിക്കേണ്ട ജാഗ്രത മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ എന്നുള്ള ഒരു ആശങ്കയാണ് സിനിമയിലൂടെ ചർച്ച ചെയ്യുന്നത്. പക്ഷെ അതിലൊരിക്കലും കാരിക്കേച്ചർ മാതൃക വെച്ച് മാധ്യമങ്ങളെ പരിഹസിക്കാൻ പോകുന്നില്ല.

കേരളത്തിൽ കൊവിഡ് പതിനായിരം എത്തിയ ദിവസമാണ് സിനിമ തുടങ്ങുന്നത്

സ്വർണ്ണക്കടത്തും ലൈഫ് മിഷനും പോലെ കേരളത്തിൽ ആ സമയം ചർച്ച ആയിരുന്ന പല വിഷയങ്ങളും സിനിമയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് പതിനായിരം എത്തിയ ദിവസമാണ് സിനിമ തുടങ്ങുന്നത്. അന്ന് നമ്മൾ എന്തിനെയൊക്കെയാണോ നേരിട്ടത്, അതെല്ലാം പശ്ചാത്തലത്തിൽ സംഭവിക്കുന്നുണ്ടാകും. ആ സമയത്ത് മാധ്യമങ്ങൾ കാണിച്ച ജാഗ്രതയില്ലായ്മ എത്ര അപകടം പിടിച്ചതാണ് എന്ന് ചൂണ്ടിക്കാണിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കെല്ലാം അത് സംഭവിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങളിലെ വാർത്തകൾ കണ്ട് മറ്റുചില മാധ്യമങ്ങളും അതെല്ലാം കൊടുക്കാൻ നിർബന്ധിതരായിട്ടുണ്ട്. സത്യാവസ്ഥ തിരിച്ചറിയാതെ വാർത്തകൾ നൽകിയത് ജനങ്ങളിലുണ്ടാക്കിയ പരിഭ്രാന്തിയും എല്ലാം. കൊവിഡ് സാഹചര്യത്തിൽ നിന്നുകൊണ്ട് ഒരു കഥ പറയുന്നുണ്ട്. രണ്ടോ മൂന്നോ മാസം നീണ്ടുനിൽക്കുന്ന കഥ.

നായകനിരയിൽ രണ്ട് പേർ കൂടി

വളരെ പെട്ടെന്ന് പ്ലാൻ ചെയ്‌തൊരു സിനിമയാണ്. ലോക്ഡൗണിൽ പൂർണമായും മാധ്യമങ്ങളെ ആശ്രയിച്ച് വീട്ടിൽ തന്നെ ഇരിക്കുന്ന ഒരു സാഹചര്യം വന്നപ്പോഴാണ് ഈ ഗുരുതരാവസ്ഥ നമ്മുടെ ശ്രദ്ധയിൽ പെടുന്നത്. കൊമേഴ്ഷ്യൽ ഫോർമാറ്റിലുളള സിനിമ തന്നെയാണ്. അജയ് വാസുദേവ് ഇതുവരെ ചെയ്തിട്ടുളള സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്നു എന്നതാണ് അജയ്ക്ക് ഉണ്ടായിരുന്ന ഒരു വെല്ലുവിളി. മാറിച്ചെയ്യാനുളള അവസരമാണ് ഇത് ചെയ്യാൻ അവനെ പ്രേരിപ്പിച്ചതും. ലീഡ് റോളിലേയ്ക്ക് ആവശ്യമായ 2 വളരെ പ്രധാനപ്പെട്ട താരങ്ങളെ കൂടി അടുത്തുതന്നെ പ്രഖ്യാപിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in