151 സീനുകൾ, അഡ്വാൻസ് കൊടുത്തു, 1921 ഷൂട്ടിംഗ് പ്രഖ്യാപിച്ച് അലി അക്ബർ

151 സീനുകൾ, അഡ്വാൻസ് കൊടുത്തു, 1921 ഷൂട്ടിംഗ് പ്രഖ്യാപിച്ച് അലി അക്ബർ
Published on

മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ ചിത്രീകരണം ഉടൻ തുടങ്ങുമെന്ന് സംവിധായകൻ അലി അക്ബർ. ഫെബ്രുവരി 20ന് ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. വയനാട് ആണ് ലൊക്കേഷൻ. 151 സീനുകളാണ് സിനിമയിൽ ഉള്ളതെന്നും 25 മുതല്‍ 30 ദിവസം വരെയാണ് ആദ്യ ഷെഡ്യൂള്‍ തീരുമാനിച്ചിരിക്കുന്നതെന്നും സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ചിത്രീകരണത്തിനായി 900 സ്ക്വയര്‍ ഫീറ്റ് വലുപ്പമുളള ഷൂട്ടിംഗ് ഫ്ലോര്‍ സ്വന്തം വീട്ടുമുറ്റത്ത് ഒരുക്കിയിരുന്നതായി അലി അക്ബർ മുമ്പ് അറിയിച്ചിരുന്നു. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രി കത്തിയുടെ ചിത്രവും അലി അദ്ദേഹം പങ്കുവെച്ചു. 80 ഓളം ഖുക്രി കത്തികള്‍ നിലവിൽ ഒരുക്കിയിട്ടുണ്ടെന്നും കത്തിയുടെ ഡിസൈന്‍ രൂപകൽപന ചെയ്തത് താനാണെന്നും അദ്ദേഹം വ്യക്തമാക്കി. 1992ലെ ‘മുഖമുദ്ര’ എന്ന ചിത്രത്തിന്റെ ക്ലാപ് ബോര്‍ഡ് തന്നെ ആയിരിക്കും ചിത്രത്തിനായി ഉപയോഗിക്കുകയെന്നും സംവിധായകൻ പറയുന്നു. ഫെബ്രുവരി 2ന് ചിത്രത്തിന്റെ ആദ്യ ​ഗാനം റിലീസ് ചെയ്യും.

151 സീനുകൾ, അഡ്വാൻസ് കൊടുത്തു, 1921 ഷൂട്ടിംഗ് പ്രഖ്യാപിച്ച് അലി അക്ബർ
ദൂരെ നിന്ന് നോക്കുമ്പോള്‍ മമധര്‍മ്മ വളരെ ചെറുതാണ്; അടുക്കുമ്പോള്‍ വിശാലത തൊട്ടറിയാമെന്ന് അലി അക്ബര്‍

മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയിൽ അഭിനയിക്കുന്നതെന്നും അവർക്കുള്ള അഡ്വാൻസ് തുക കൈമാറിയിട്ടുണ്ടെന്നും അലി അക്ബർ അറിയിച്ചു. നിർമ്മാണത്തിനുള്ള പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച മമധർമ്മ അക്കൗണ്ട് വഴി ഏകദേശം ഒരു കോടിയ്ക്കു മുകളിൽ തുക പിരിഞ്ഞുകിട്ടിയെന്നും സംവിധായകൻ വെളിപ്പെടുത്തി. പാനസോണിക് ലൂമിക്സ് S1H 6 കെ ക്യാമറയാണ് ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. ഹരി വേണുഗോപാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അലി അക്ബര്‍ ആണ് വരികൾ എഴുതുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in