'ഗോസിപ്പുകൾ പരത്താൻ നാണമില്ലേ', 'ഇറോട്ടോമാനിയ' പരാമർശത്തിൽ അർണബിനോട് കങ്കണ

'ഗോസിപ്പുകൾ പരത്താൻ നാണമില്ലേ', 'ഇറോട്ടോമാനിയ' പരാമർശത്തിൽ അർണബിനോട് കങ്കണ

അർണാബ് ഗോസാമിയുടെ 'ഇറോട്ടോമാനിയ' പരാമർശത്തോട് പ്രതികരണവുമായി നടി കങ്കണ റണാവത്ത്. നടിക്ക് ഹൃത്വിക്കിനോട് ലൈംഗികാസക്തിയാണെന്നും, നടിയുടെ പ്രവൃത്തികൾ പരിധികടക്കുകയാണെന്നുമായിരുന്നു വിവാദമായ വാട്സാപ്പ് ചാറ്റിലെ സന്ദശങ്ങളിൽ പറഞ്ഞിരുന്നത്. ഗോസിപ്പുകൾ പരത്താൻ നാണമില്ലേയെന്നും സ്വകാര്യ വാട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഉപയോ​ഗിച്ച് വ്യക്തിഹത്യ നടത്തുന്നത് ധാർമ്മിക മൂല്യങ്ങൾക്ക് നിരക്കുന്നതല്ലെന്നുമാണ് വിഷയത്തിൽ കങ്കണയുടെ പ്രതികരണം.

കങ്കണയെ ആളുകൾ ഭയക്കുന്നുണ്ടെന്നും ഉടൻ തന്നെ കങ്കണയുടെ കരിയർ അവസാനിക്കുമെന്നും സന്ദേശങ്ങളിൽ ഉണ്ടായിരുന്നു. അർണബും ബാർക്ക് മുൻ സിഇഒ പാർത്തോദാസ് ഗുപ്തയും തമ്മിൽ നടന്ന വാട്സാപ് ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാർശങ്ങൾ ഉണ്ടായത്. കങ്കണയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് അർണബ് ​ഗോസ്വാമി നടൻ ഹൃത്വികുമായി നടത്തിയ അഭിമുഖത്തിന് പിന്നാലെയാണ് വാട്‌സ് ആപ്പ് സന്ദേശങ്ങൾ വിവാദമായത്. ​

'ഗോസിപ്പുകൾ പരത്താൻ നാണമില്ലേ', 'ഇറോട്ടോമാനിയ' പരാമർശത്തിൽ അർണബിനോട് കങ്കണ
ദേശീയ അവാർഡിൽ 'മരക്കാറും' 'ജെല്ലിക്കട്ടും' അന്തിമ റൗണ്ടിലേക്ക്

'ആരുടെയെും സ്വകാര്യ ചാറ്റുകൾ, കത്തുകൾ, മെയിലുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഇതുവരെയും ഞാൻ നോക്കിയിട്ടില്ല. അത് ധാർമ്മിക മൂല്യവും ആത്മാഭിമാനവുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയമാണ്. ലിബറലുകൾക്ക് ഇത് മനസിലാകണമെന്നില്ല. ലിബറലുകളും ഗോസിപ്പ് പ്രചരിപ്പിക്കുന്നവരും ചേർന്ന് രാജ്യത്തിന്റെ അന്തരീക്ഷം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ ചാറ്റുകളും ഇമെയിലുകളും വായിക്കുന്നത് ദയവായി നിർത്തുക', കങ്കണയുടെ ട്വീറ്റിൽ പറയുന്നു. എന്നാൽ, റിയ ചക്രബർത്തിയുടെയും ദീപിക പദുക്കോണിന്റെയുമടക്കം വാട്ട്‌സ്ആപ്പ് ചാറ്റുകൾ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ എവിടെ ആയിരുന്നു ഈ ആത്മാഭിമാവും ധാർമ്മിക മൂല്യവും എന്നാണ് കങ്കണയുടെ ട്വീറ്റിനോടുളള വിമർശകരുടെ ചോദ്യം.

Related Stories

No stories found.
logo
The Cue
www.thecue.in