കർഷക പ്രതിഷേധത്തിൽ കുടുങ്ങി ​'ഗുഡ് ലക് ജെറി', ജനക്കൂട്ടത്തെ പ്രകോപിതരാക്കുന്നത് ബോളിവുഡിന്റെ മൗനമെന്ന് നിർമ്മാതാവ്

കർഷക പ്രതിഷേധത്തിൽ കുടുങ്ങി ​'ഗുഡ് ലക് ജെറി', ജനക്കൂട്ടത്തെ പ്രകോപിതരാക്കുന്നത് ബോളിവുഡിന്റെ മൗനമെന്ന് നിർമ്മാതാവ്

ജാൻവി കപൂർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഗുഡ് ലക്ക് ജെറി'യുടെ ചിത്രീകരണം കർഷക പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ടു. കർഷകരുടെ പ്രതിഷേധത്തെ അനുകൂലിച്ച് നടി സംസാരിക്കാമെന്ന് ഉറപ്പ് നൽകുന്നതുവരെ ഷൂട്ടിംഗ് തടയാനാണ് ജനക്കൂട്ടത്തിന്റെ തീരുമാനമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ജനുവരി പതിനൊന്നാം തീയതി പഞ്ചാബിലെ ഫത്തേഗർ സാഹിബിലെ ബസ്സി പത്താനയിൽ നടക്കേണ്ടിയിരുന്ന ഷൂട്ടിങ് ജനക്കൂട്ടത്തിന്റെ എതിർപ്പിനെ തുടർന്നാണ് മാറ്റിവെക്കേണ്ടി വന്നത്. ജാൻവിയുടെ മൗനത്തേക്കാൾ ബോളിവുഡ് കർഷകരോട് കാണിക്കുന്ന നിസം​ഗതയാണ് ജനക്കൂട്ടത്തെ പ്രകോപിതരാക്കുന്നതെന്ന് ചിത്രത്തിന്റെ നിർമാതാവ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കർഷക പ്രതിഷേധത്തിൽ കുടുങ്ങി ​'ഗുഡ് ലക് ജെറി', ജനക്കൂട്ടത്തെ പ്രകോപിതരാക്കുന്നത് ബോളിവുഡിന്റെ മൗനമെന്ന് നിർമ്മാതാവ്
അഭിനേതാക്കൾക്ക് പ്രതിഫലം നൽകിയില്ല, സംവിധായകൻ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്

കേന്ദ്ര സർക്കാർ പുറത്തുവിട്ട പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്താകമാനം കർഷകർ തെരുവിൽ പ്രതിഷേധിക്കുകയാണ്. ഇതിനോട് പല ബൊളിവുഡ് സെലിബ്രിറ്റികളും മുഖം തിരിക്കുകയാണെന്ന് കർഷകർ പറയുന്നു. ഇത് സിനിമയുടെ അണിയറപ്രവർത്തകരെ അടക്കം രോക്ഷത്തിലാക്കിയിരുന്നു. തുടർന്ന് ജാൻവി തന്റെ ഇൻസ്റ്റഗ്രാം പേജിൽലൂടെ കർഷകരെ പിന്തുണച്ചുകൊണ്ട് ഒരു പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിർമാതാവ് വ്യക്തമാക്കി.

കർഷകർ രാജ്യത്തിന്റെ ഹൃദയമാണ്, നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്നതിൽ അവർ വഹിക്കുന്ന പങ്ക് ഞാൻ തിരിച്ചറിയുകയും അതിനെ വിലമതിക്കുകയും ചെയ്യുന്നു, ജാൻവിയുടെ കുറിപ്പിൽ പറയുന്നു. സിദ്ധാർഥ് സെൻഗുപ്തയാണ് 'ഗുഡ്ലക്ക് ജെറി'യുടെ സംവിധായകൻ. ആനന്ദ് എൽ റായ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഉടൻ തന്നെ ചിത്രീകരണത്തിലേയ്ക്ക് കടക്കുമെന്നാണ് സൂചന.

Related Stories

The Cue
www.thecue.in