സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നു, നാളെ ടെസ്റ്റ് സ്‌ക്രീനിങ്; ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിച്ചു

സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നു, നാളെ ടെസ്റ്റ് സ്‌ക്രീനിങ്; ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിച്ചു

സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രി സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സംഘടനകള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

തിയറ്ററുകള്‍ തുറക്കുന്ന തിയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കുക, ലൈസന്‍സ് ഫീ ആറ് മാസത്തേക്ക് എടുത്തുകളയുക. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ മാത്രം പ്രദര്‍ശമെന്ന തീരുമാനത്തില്‍ ഇളവ് എന്നിവയടങ്ങുന്നതായിരുന്നു സിനിമാ സംഘടനകളുടെ ആവശ്യം.

വിനോദ നികുതി ഒഴിവാക്കിയാല്‍ 50 ശതമാനം സീറ്റിങിലെ പ്രതിസന്ധി മറികടക്കാമെന്ന തീരുമാനമായി. തിയറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്. ഒമ്പത് മണി വരെ തിയറ്റര്‍ പ്രവര്‍ത്തനമെന്നതില്‍ മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തിയറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിര്‍മ്മാതാക്കളുടെ സംഘടന ഇന്ന് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളുടെ 80 നിര്‍മ്മാതാക്കളാകും കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. സിനിമകള്‍ മുന്‍ഗണന അടിസ്ഥാനത്തില്‍ റിലീസ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

Kerala Theaters Will Open Soon

Related Stories

The Cue
www.thecue.in