പ്രതിസന്ധിയിലായ മലയാള സിനിമാ വ്യവസായത്തെ കരയകറ്റാന്‍ മുന്നോട്ട് വന്നു, മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍

പ്രതിസന്ധിയിലായ മലയാള സിനിമാ വ്യവസായത്തെ കരയകറ്റാന്‍ മുന്നോട്ട് വന്നു, മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍

സിനിമാ സംഘടനകള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിച്ച്, ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍. 'പ്രതിസന്ധിയില്‍ ആയിരുന്ന മലയാള സിനിമാ വ്യവസായത്തെ പിണറായി വിജയന് സ്‌നേഹാദരങ്ങള്‍' എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

ചര്‍ച്ചയിലെ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചാണ് പൃഥ്വിരാജും കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയും അടക്കമുള്ള താരങ്ങള്‍ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞത്. മലയാള സിനിമാ മേഖലയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയുന്നതായി നിവിന്‍ പോളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിക്ക് വളരെയധികം നന്ദിയെന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

വിനോദനികുതിയിലെ ഇളവുള്‍പ്പെടെ സിനിമാ മേഖലയ്ക്ക് ശക്തി പകരുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ട സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദിയെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തീയറ്ററുകളില്‍ വീണ്ടും കാഴ്ചവസന്തം വിടരട്ടെയെന്നും മഞ്ജു കുറിച്ചു.

മോഹന്‍ലാലും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും അടക്കം മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പണറായി വിജയന് സ്‌നേഹാദരങ്ങളെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

പ്രതിസന്ധിയിലായ മലയാള സിനിമാ വ്യവസായത്തെ കരയകറ്റാന്‍ മുന്നോട്ട് വന്നു, മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍
മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങളെന്ന് മോഹന്‍ലാല്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സംഘടനകള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെയായിരുന്നു സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ഉപാധികള്‍ അംഗീകരിക്കുകയും ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമാകുകയായിരുന്നു.

Actors Including Mammootty Thanks CM Pinarayi Vijayan

Related Stories

No stories found.
logo
The Cue
www.thecue.in